ഒന്നായ ഹൃദയങ്ങൾ ഒരായിരം സൃഷ്ടികൾ എന്ന പ്രമേയത്തിൽ നാല് ദിവസങ്ങളിലായി മനാമ കെഎംസിസി ഹാളിൽ കെഎംസിസി ബഹ്റൈൻ സ്റ്റുഡന്റ്സ് വിംഗ് സംഘടിപ്പിച്ച മഹർജാൻ 2k25 കലോത്സവത്തിൽ 314 പോയിന്റ് കരസ്തമാക്കി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രഥമ കലാകിരീടത്തിൽ മുത്തമിട്ടു. 282 പോയിന്റ് കരസ്തമാക്കി കാസർഗോഡ് ജില്ലാ കമ്മിറ്റിയും, 272 പോയിന്റുമായി മലപ്പുറം ജില്ലാ കമ്മിറ്റിയും യഥാസമയം രണ്ടും മുന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
76 മത്സരങ്ങളിലായി 550 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ കിഡ്സ് വിഭാഗത്തിൽ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ഷെഹ്റാൻ ഇബ്റാഹീം, സബ് ജൂനിയർ വിഭാഗത്തിൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നൈനിക ജിജു, ജൂനിയർ ബോയ്സ് വിഭാഗത്തിൽ കോഴിക്കോട് ജില്ലയുടെ ആധിഷ് എ രാകേഷ്, ജൂനിയർ ഗേൾസ് വിഭാഗത്തിൽ സൗത്ത് സോൺ കമ്മിറ്റിയുടെ റംസിയ എ റസാഖ്, സീനിയർ ബോയ്സ് വിഭാഗത്തിൽ ഹൂറ ഗുദൈബിയ്യ ഏരിയ കമ്മിറ്റിയുടെ മുഹമ്മദ് ഷയാൻ, സീനിയർ ഗേൾസ് വിഭാഗത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഷഹദ എന്നിവർ കലാപ്രതിഭകളായി.
സമാപന സമ്മേളനം കെഎംസിസി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ഷഹീർ കാട്ടാമ്പള്ളി അധ്യക്ഷനായിരുന്നു. വർക്കിംഗ് കൺവീനർ ശിഹാബ് കെ ആർ പ്രമേയവതരണം നടത്തി.വർക്കിംഗ് ചെയർമാൻ മുനീർ ഒഞ്ചിയം സംസാരിച്ചു.
വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ,കെഎംസിസി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, ആക്റ്റിംഗ് പ്രസിഡന്റ് എ പി ഫൈസൽ തുടങ്ങിയവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയ ടീമുകൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.സോവനീർ കമ്മിറ്റി ചെയർമാൻ റഫീഖ് തോട്ടക്കര, ഫിനാൻസ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കാട്ടിൽപീടിക, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി കെ ഇസ്ഹാഖ് , വനിത വിംഗ് പ്രസിഡന്റ് മാഹിറ തുടങ്ങിയവർ കലാപ്രതിഭകൾക്കുള്ള മൊമെന്റോ വിതരണം ചെയ്തു.
കലോത്സവത്തിന്റെ നടത്തിപ്പിന് വേണ്ടി സോഫ്റ്റ്വെയർ നിർമ്മിക്കുകയും മികച്ച പ്രവർത്തനം നടത്തുകയും ചെയ്ത സുഹൈൽ മേലടിക്ക് വർക്കിംഗ് കൺവീനർ ശിഹാബ് കെ ആറും,
ആപ്പ് നിർമിച്ച ഷാന ഹാഫിസിന് വനിതാ വിംഗ് ജനറൽ സെക്രട്ടറി അഫ്റയും മൊമെന്റോ നൽകി ആദരിച്ചു. മഹർജാൻ നെയ്മിങ് കോണ്ടെസ്റ്റ് വിന്നർ സഹീർ ശിവപുരത്തിന് സിദ്ധീഖ് അദിലിയ മൊമെന്റോ നൽകി.
അസീസ് റിഫാ, സലീം തളങ്കര, അഷ്റഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി , എസ് കെ നാസർ , ഓ കെ കാസിം, സഹൽ തൊടുപുഴ , സുഹൈൽ മേലടി ,ഉമ്മർ മലപ്പുറം,റിയാസ് പട്ല , ടി ടി അഷ്റഫ്, ഷഫീക് അലി വളാഞ്ചേരി, റഷീദ് ആറ്റൂർ സന്നിഹിതരായിരുന്നു.ശറഫുദ്ധീൻ മാരായമംഗലം സ്വാഗതവും മുഹമ്മദ് സിനാൻ നന്ദിയും പറഞ്ഞു.

