ബഹ്റൈൻ ജി.സി.സി. ഇൻഡോ-ബഹ്റൈൻ നേറ്റീവ് ബോൾ ടൂർണമെന്റിന് വിപുലമായ തയ്യാറെടുപ്പ്

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ ജി.സി.സി. ഇൻഡോ-ബഹ്റൈൻ നേറ്റീവ് ബോൾ ടൂർണമെന്റിന് വിപുലമായ തയ്യാറെടുപ്പ്

ബഹ്റൈൻ ജി.സി.സി. ഇൻഡോ-ബഹ്റൈൻ നേറ്റീവ് ബോൾ ടൂർണമെന്റിന് വിപുലമായ തയ്യാറെടുപ്പ്


കേരള നേറ്റീവ് ബോൾ അസോസിയേഷൻ (കെ.എൻ.ബി.എ.) ബഹ്റൈന്റെ ആഭിമുഖ്യത്തിൽ മാർച്ച് 20, 21 തീയതികളിൽ ‘ജി.സി.സി. ഇൻഡോ-ബഹ്റൈൻ നേറ്റീവ് ബോൾ ടൂർണമെന്റ്’ (നാടൻ പന്തുകളി) നടത്തുന്നു. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

ടൂർണമെന്റിന്റെ സ്പോൺസർഷിപ്പ് ഉദ്ഘാടനവും സംഘാടക സമിതിയുടെ വിപുലമായ യോഗവും ശനിയാഴ്ച (ജനുവരി 25) വൈകിട്ട് 8.30 മണിക്ക് ബഹ്റൈൻ മീഡിയ സിറ്റി ഹാളിൽ നടന്നു. സംഘാടക സമിതി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന്റെയും ടൂർണമെന്റ് ജനറൽ കൺവീനർ മോബി കുറിയാക്കോസിന്റെയും കെ.എൻ.ബി.എ. ചെയർമാൻ രഞ്ജിത്ത് കുരുവിളയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ടൂർണമെന്റ് വളരെ വിപുലമായ രീതിയിൽ നടത്താനുള്ള തീരുമാനങ്ങൾ എടുത്തു.

മാർച്ച് 21-ാം തീയതി നടക്കാനിരിക്കുന്ന ഫൈനൽ മത്സരത്തിന് ശേഷം, പ്രമുഖ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ വിവിധ കലാപരിപാടികളോടൊപ്പം വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതിനോടൊപ്പം തന്നെ അകാലത്തിൽ നമ്മളെ വിട്ടു പോയ അജിത്തിന്റെ കുടുംബത്തിന് സഹായനിധി കൈമാറും.

സംഘാടക സമിതി വൈസ് ചെയർമാൻ സുധീർ തിരുനലത്ത് (ലോക കേരള സഭാ അംഗം കേരള സഭാ അംഗം) നാടൻ പന്തുകളിയെ ബഹ്റൈൻ സ്പോർട്സ് കൗൺസിലുമായി ബന്ധിപ്പിച്ച് അംഗീകാരം നേടാനുള്ള നിർദ്ദേശം മുന്നോട്ടുവച്ചു. മറ്റു വൈസ് ചെയർമാൻമാരായ ഈ.വി. രാജീവൻ, സയ്യിദ് ഹനീഫ എന്നിവർ കൂടുതൽ ജനപങ്കാളിത്തത്തോടെ സ്പോൺസർമാരെ കണ്ടെത്തുകയും ടൂർണമെന്റിന്റെ വിജയത്തിന് എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

യോഗത്തിൽ ബഹ്റൈനിലെ പ്രമുഖ എ.ഐ., ഐ.ടി. പ്രൊഫഷണലും ഡോക്ടറുമായ അരുൺ ടൂർണമെന്റിന് എല്ലാ സഹായങ്ങളും നൽകാമെന്ന് ഉറപ്പ് പ്രകടിപ്പിച്ചു. കെ.എൻ.ബി.എ. ടൂർണമെന്റ് കൺവീനർമാരായ രൂപേഷ് എൻ.എ., പോൾ ജോൺ, ബിജു കൂരോപ്പട എന്നിവരും മീഡിയ പാർട്ണർ എ.ബി. എബ്രഹാം, കോഡിനേറ്റർ മണിക്കുട്ടൻ ,ജയേഷ് താന്നിക്കൽ എന്നിവരും പങ്കെടുത്തു.

പ്രമുഖ സംഘടനാ നേതാക്കളായ ജേക്കബ് തേക്കുംതോട്, അജിത്ത്, തോമസ് ഫിലിപ്പ്, സുനീഷ്, അജേഷ്, ടാഗ് ഓഫ് വാർ കോഡിനേറ്റർ ഷാജിൽ ഐ.വൈ.സി.സി. പ്രസിഡണ്ട് റിച്ചി, ബിഎംസി മീഡിയ കോർഡിനേറ്റർ തോമസ്,സിസ്റ്റേഴ്സ് നെറ്റ്‌വർക്ക് മായ അച്ചു, ദേവി, ഷംല എന്നിവർ ടൂർണമെന്റിന്റെ വിജയത്തിന് വേണ്ടി എല്ലാ സഹായങ്ങളും നൽകാമെന്ന് അറിയിച്ചു. ബഹ്‌റൈൻ മീഡിയ സിറ്റി അസോസിയേറ്റ് ചെയ്യുന്ന ഈ ടൂർണമെന്റിന് എല്ലാ സഹായങ്ങളും ചെയ്തുതരാമെന്ന് ബി.എം.സി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.

ബഹ്റൈനിലെ കേരളീയ സമൂഹത്തിനിടയിൽ പരമ്പരാഗത കായികവിനോദമായ നാടൻ പന്തുകളിയെ പ്രോത്സാഹിപ്പിക്കുകയും സംസ്കാരം സംരക്ഷിക്കുകയും ചെയ്യുകയാണ് ഈ ടൂർണമെന്റിന്റെ ലക്ഷ്യം എന്ന് കെ എൻ ബി എ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു

Leave A Comment