ബഹ്റൈൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2025 ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന നാടൻ പന്തുകളി മത്സരത്തിന് തുടക്കമായി.ആഗസ്ത് 15 വെള്ളിയാഴ്ച കെ എൻ ബി എ ഗ്രൗണ്ടിൽ ആരംഭിച്ച മത്സരത്തിൽ ,ശ്രാവണ മഹോത്സവം 2025 ജനറൽ കൺവീനർ ബിബിൻ വർഗീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ എൻ ബി എ രക്ഷാധികാരി മോബി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു,

ശ്രാവണ മഹോത്സവം ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ശ്രാവണ മഹോത്സവം സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാൻ ഇ വി രാജീവൻ, ശ്രാവണ മഹോത്സവം ചീഫ് കോഡിനേറ്റർ മണിക്കുട്ടൻ, ഒ ഐ സി സി കേന്ദ്ര പ്രതിനിധി ബിനു കുന്നന്താനം, സെവൻ ആർട്സ് കൾച്ചറൽ ഫോറം ട്രസ്റ്റി തോമസ് ഫിലിപ്പ്, കെ എൻബിഎ ചെയർമാൻ രഞ്ജിത്ത് കുരുവിള ,

രക്ഷാധികാരി ഷോൺ പുന്നൂസ്, പ്രസിഡണ്ട് ജിതിൻ കെ കുട്ടപ്പൻ, സെക്രട്ടറി ഷിജോ തോമസ് , ട്രഷർ ഡെൽഫിൻ ജോസഫ് , ടൂർണമെന്റ് കൺവീനർമാരായ പോൾ ജോൺ, ക്രിസ്റ്റി ജോസഫ്,നിബു തോമസ് എന്നിവർ പങ്കെടുത്തു .

സമ്മേളനത്തിൽ ടാഗ് ഓഫ് വാർ പ്രതിനിധികളായ ഷാജിൽ ആലയ്ക്കൽ, അമൽദേവ് പ്രമുഖ സാമൂഹിക പ്രവർത്തകരായ സായിദ് ഹനീഫ, ഗോപാലേട്ടൻ, സുനീഷ്, മായ അച്ചു, ദേവി എന്നിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു.

ആദ്യ മത്സരത്തിൽ സൽമാനിയ കിംഗ്സും, സിത്രാ ലയൻസും ഏറ്റുമുട്ടി.

ഒരുമാസം നീണ്ടുനിൽക്കുന്ന നാടൻ പന്തുകളിയുടെ മെഗാ ഫൈനൽ മത്സരം സെപ്റ്റംബർ 26 വെള്ളിയാഴ്ച കെ എൻ ബി എ ഗ്രൗണ്ടിൽ നടക്കും. 27 ആം തീയതി വൈകുന്നേരം ബിഎംസി ഹാളിൽ നടക്കുന്ന കെ എൻ ബി എ ഓണം പൊന്നോണം ഓണാഘോഷ പരിപാടിയിൽ , മത്സരത്തിൽ വിജയിച്ചവർക്ക് BMC ശ്രാവണ മഹോത്സവം ട്രോഫികൾ സമ്മാനിക്കും എന്ന് സംഘാടകർ അറിയിച്ചു.പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് കടന്നുപോകുന്ന കെ എൻ ബി എ താരം അജിത്തിനെ ചടങ്ങിൽ മോമെന്റോ നൽകി ആദരിച്ചു.

തുടർന്നുള്ള മത്സരങ്ങളുടെ തീയതികൾ കെഎൻബിഎ ഫേസ്ബുക്ക് പേജിലും ബിഎംസി ഗ്ലോബൽ ലൈവിലും അറിയിക്കുന്നതായിരിക്കും.

വരും ദിവസങ്ങളിൽ നടക്കുന്ന വാശിയേറിയ നാടൻ പന്തുകളി മത്സരം കാണുവാൻ എല്ലാ നല്ലവരായ നാടൻ പന്ത് കളി സ്നേഹികളെയും സ്വാഗതം ചെയ്യുന്നു എന്ന് സംഘാടകർ അറിയിച്ചു.

