ബഹ്‌റൈനിലെ ജീവകാരുണ്യ കലാസാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ രണ്ട് ദിവസങ്ങളിലായി മനാമ എസിഎംഇ ലേബർ ക്യാമ്പിലും, അറാദിലെ മാഗ്നം ഷിപ്കെയർ ലേബർ ക്യാമ്പിൽ മലബാർ ഗോൾഡ്മായി സഹകരിച്ച് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.
പ്രസിഡന്റ് അൻവർ നിലമ്പൂർ അധ്യക്ഷത വഹിച്ചു. സ്ഥാപക പ്രസിഡന്റ് സലാം മമ്പാട്ടുമൂല റമളാൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി സുബിൻദാസ് സ്വാഗതവും, ട്രെഷറർ അനീസ് ബാബു ആശംസ നേർന്നു.400ൽ പരം ആളുകൾ പങ്കെടുത്ത ഇഫ്താറിന് രാജേഷ് വികെ,ഷബീർ മുക്കൻ, ഷിബിൻ തോമസ്, മനു തറയ്യത്ത്,ജംഷിദ് വളപ്പൻ ബഷീർ വടപുറം, അദീബ് ചെറുനാലകത്ത്,സാജിത് കരുളായി, റഫീഖ് അകമ്പാടം, വിജേഷ് ഉണ്ണിരാജൻ, അരുൺ കൃഷ്ണ, തസ്‌ലീം തെന്നാടൻ, ആഷിഫ് വടപുറം, രജീഷ് ആർ പി, സുബിൻ മൂത്തേടം എന്നിവർ നേതൃത്വം നൽകി. എ സി എം ഇ ക്യാമ്പ് പ്രധിനിധി മജിദ്,മൻസൂർ ചൗക്കി, യഹിയ സമീർ,സിദ്ദിഖ്,സന്തോഷ്, മലബാർ ഗോൾഡ് പ്രധിനിധികളായ ഹംദാൻ, ഹനീഫ എന്നിവർ സന്നിഹിതരായി ചാരിറ്റി കൺവീനർ റസാഖ് കരുളായി നന്ദി രേഖപെടുത്തി.