കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻ കെയർ മിഷൻ ഈ വർഷത്തെ പ്രവാസി കൂട്ടായ്മക്കുള്ള കീർത്തി പുരസ്കാരം അവാർഡ് പ്രഖ്യാപിച്ചു. വിവിധ ജി. സി. സി. രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി കൂട്ടായ്മകളിൽ നിന്ന് ബഹറിനിൽ പ്രവർത്തിച്ച് വരുന്ന അൽ ഇഹ്ത്തിശാദ് സോഷ്യൽ സോഷ്യൽ ഫോറം ഈ വർഷത്തെ അവാർഡിന് അർഹരായി. യാതൊരു കീർത്തിയോ പ്രശസ്ത്തിയോ ആഗ്രഹിക്കാതെ, പ്രവാസി സമൂഹത്തിൽ നിശ്ശബ്ദമായി പ്രവർത്തിക്കുന്ന കൂട്ടായ്മകളിൽ നിന്നാണ് അൽ ഇഹ്ത്തിശാദ് സോഷ്യൽ സോഷ്യൽ ഫോറത്തെ ജൂറി തിരഞ്ഞെടുത്തത്. വളരെ ശാസ്ത്രീയവും പ്രയോഗികവുമായി കഴിഞ്ഞ 15 വർഷം പലിശ രഹിത വായ്പാ പ്രവർത്തനങ്ങളിലൂടെ ബഹ്‌റൈനിലുള്ള പ്രവാസി സഹോദരങ്ങൾക്ക് സന്നിഗ്ധഘട്ടത്തിൽ കൈത്താങ്ങായി മാറുന്ന അൽ ഇഹ്ത്തിശാദ് സോഷ്യൽ സോഷ്യൽ ഫോറത്തിൻ്റെ മാതൃക മറ്റ് കൂട്ടായ്മകളിൽ നിന്ന് വ്യത്യസ്തമാണ്. യാതൊരു പ്രതിഫലേച്ഛയും ഇല്ലാതെ തുച്ഛമായ വരുമാനക്കാരായ സഹോദരങ്ങളിൽ സമ്പാദ്യശീലം വളർത്തിക്കൊണ്ടു വരാനും അവരെ ചെറിയ ചെറിയ സംരംഭങ്ങൾ കണ്ടെത്തി നിക്ഷേപരാക്കാൻ പ്രോത്സാഹീപിച്ചുകൊണ്ട് ഭാവിയിൽ ഒരു വരുമാന മാർഗ്ഗത്തിനു സ്രോതസ്സ് തുറന്ന് കൊടുക്കുന്ന അൽ ഇഹ്ത്തിശാദിൻ്റെ പ്രവർത്തനത്തെയും ജൂറി വിലയിരുത്തുകയുണ്ടായി. കോഴിക്കോട് വച്ച് നടക്കുന്ന ഗ്രീൻ കെയർ മിഷൻ്റെ പൊതുപരിപാടിയിൽ വച്ച് എല്ലാ വിഭാഗങ്ങളിലും പെട്ട കീർത്തി പുരസ്കാരം അവാർഡ് ജേതാക്കളെയും സംഘടനകളെയും ആദരിക്കുന്നതായിരിക്കും.

