കെ.പി. എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കെ.പി. എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


കോഴിക്കോട് ജില്ല പ്രവാസി ഫോറം( കെ.പി.എഫ് ബഹ്റൈൻ) എഴുപത്തി ഒൻപതാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി സൽമാനിയ സെൻട്രൽ ബ്ലഡ്‌ ബാങ്കിൻ്റെ സഹായത്തോടെ രക്തം നൽകു ജീവൻ നൽകു എന്ന ആപ്ത വാക്യത്തോടെ ഒൻപതാമത് രക്‌തദാന ക്യാമ്പ് നടത്തി,125 ൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പിന് ജനറൽ സെക്രട്ടറി അരുൺപ്രകാശ് സ്വാഗതം ആശംസിച്ചു.

പ്രസിഡണ്ട് സുധീർ തീരുനിലത്ത് അധ്യക്ഷത വഹിച്ച, ചടങ്ങ് ഡോ: ഹസ്സൻ ഈദ് റാഷിദ് ബുഖമ്മസ് (പാർലമെന്റ് അംഗം വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി ചെയർമാൻ)ഔപചാരികമായി ഉത്ഘാടനം ചെയ്തു സംസാരിക്കുകയും കെപിഫ് ന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും മുൻപോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയും അറിയിച്ചു.

സൽമാനിയ ആശുപത്രിയെ പ്രതിനിധീകരിച്ച് സക്ന സയീദ് അൽ ഗനാമി എന്നിവർ പങ്കെടുക്കുകയും രക്ഷാഷധികാരികളായ കെ ടി സലീം, യുകെ ബാലൻ, ട്രഷറർ സുജിത്ത് സോമൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ച ചടങ്ങിന് ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളികുളങ്ങര നന്ദി രേഖപ്പെടുത്തി. എക്സിക്യൂട്ടീവ് മെമ്പർമാരും വനിതാ വിംഗും ക്യാമ്പിന് നേതൃത്വം നൽകി.

മൂന്നു മാസംതോറും കെ പി ഫ് നടത്തി വരുന്ന രക്‌തദാന ക്യാമ്പിൽ നിരവധി പേർ രക്തം നൽകി വരുന്നു, അടിയന്തര ഘട്ടങ്ങളിൽ രക്തം ആവശ്യമുള്ളവർ കെപിഫ് ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളികുളങ്ങരയെ(+973 36270501)സമീപിക്കാമെന്നും ഭാരവാഹികൾ അറിയിച്ചു

Leave A Comment