കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ) മെഡിക്കൽ ക്യാമ്പ്

  • Home-FINAL
  • Business & Strategy
  • കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ) മെഡിക്കൽ ക്യാമ്പ്

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ) മെഡിക്കൽ ക്യാമ്പ്


കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ) ബഹ്റൈൻ അൽ ഹിലാൽ മെഡിക്കൽ സെൻ്റർ മനാമയുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.2026 ഫെബ്രുവരി 13 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 മണി വരെ മനാമ ബസ്സ് സ്റ്റേഷന് സമീപമുള്ള അൽ ഹിലാൽ മെഡിക്കൽ സെൻ്ററിൽ വെച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ യൂറിക് ആസിഡ്, സെറം ക്രിയാറ്റിൻ (കിഡ്നി സ്ക്രീനിംഗ് ), ട്രൈ ഗ്ലിസറൈഡ്, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, എസ് ജി. പി.ടി (ലിവർ സ്ക്രീനിംഗ് ) എന്നിവയടങ്ങുന്ന രക്ത പരിശോധനയും ഡോക്ടറുടെ സേവനവും സൗജന്യമായി ലഭിക്കുമെന്ന് പ്രസിഡണ്ട് സുധീർ തിരുന്നിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. പ്രസ്തുത മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻ കൂട്ടി താഴെ കാണുന്ന നമ്പരുകളിൽ വിളിച്ചോ വാട്സപ്പിൽ മെസ്സേജ് അയച്ചോ പേര് രജിസ്റ്റർ ചെയ്യണമെന്ന് ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളികുളങ്ങര അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 36270501,39164624,33156933.

Leave A Comment