വേറിട്ട രീതിയിൽ വിഷു ആഘോഷിച്ച് കെ.പി.എഫ് ലേഡീസ് വിംഗ്

  • Home-FINAL
  • Business & Strategy
  • വേറിട്ട രീതിയിൽ വിഷു ആഘോഷിച്ച് കെ.പി.എഫ് ലേഡീസ് വിംഗ്

വേറിട്ട രീതിയിൽ വിഷു ആഘോഷിച്ച് കെ.പി.എഫ് ലേഡീസ് വിംഗ്


കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ ) ലേഡീസ് വിംഗ് വിഷു ഉത്സവം 2025 എന്ന പേരിൽ നടത്തിയ വിഷു സദ്യ വേറിട്ട അനുഭവമായി. ലേഡീസ് വിംഗ് കൺവീനർ സജ്നഷൂബിൻ്റെ നേതൃത്വത്തിൽ നടത്തിയ വിഷു സദ്യയിൽ ഇരുന്നൂറിൽ പരം മെമ്പർമാർ പങ്കെടുത്തു. കെ.പി.എഫ് വനിതാ വിംഗ് അംഗങ്ങൾ സ്വന്തം ഭവനത്തിലുണ്ടാക്കിയ വിവിധ തരത്തിലുള്ള വിഭവങ്ങൾ ഉപയോഗിച്ചായിരുന്നു സദ്യ നടത്തിയത്. ബിംഎംസി ഹാൾ സഗയ്യ വെച്ച് നടത്തിയ സദ്യയിൽ ആതിഥ്യ മര്യാദകൾക്ക് പേരുകേട്ട മലബാറുകാരുടെ തനി നാടൻ വിഭവങ്ങൾ എല്ലാം തന്നെ ഉൾപ്പെടുത്തി. കെ.പി.എഫ് പ്രസിഡണ്ട് സുധീർ തിരുന്നിലത്ത്, ജനറൽ സെക്രട്ടറി അരുൺ. പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ, രക്ഷാധികാരികളായ കെ.ടി സലീം, യു.കെ ബാലൻ, ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ വിഷു ഉത്സവം 2025 ന് ആശംസകളർപ്പിച്ചു സംസാരിച്ചു. ലേഡീസ് വിംഗ് കോഡിനേറ്റേഴ്സ് ഷറീന ഖാലിദ്, അഞ്ജലി സുജീഷ് എന്നിവരോടൊപ്പം എക്സിക്യുട്ടീവ് മെമ്പർമാരും വനിതാ വിംഗ് പ്രവർത്തകരും പരിപാടികൾ നിയന്ത്രിച്ചു.

Leave A Comment