കെ. എസ്. സി. എ. ആസ്ഥാനത്ത് വെള്ളിയാഴ്ച നടന്ന യോഗത്തിൽ, ജമ്മു പഹൽഗാമിൽ നിരപരാധികളായ വിനോദ സഞ്ചരികൾക്ക് നേരെ നടന്ന ഹൃദയഭേദകമായ ഭീകരക്രമണത്തിൽ കെ. എസ്. സി. എ. അനുശോചനം രേഖപ്പെടുത്തി.പ്രസിഡന്റ്, രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇത്തരം ഭീകരപ്രവർത്തനങ്ങളെ കെ. എസ്. സി. എ. ശക്തമായി അപലപിക്കുന്നതായി അറിയിച്ചു. മൗനം പൂണ്ടിരിക്കേണ്ട സമയമല്ലിതെന്നും എല്ലാവരും ഒറ്റകെട്ടായിനിന്ന് ഭാരതത്തിന് പിന്തുയേകണമെന്ന് അഭ്യർഥിച്ചു. ഒരിക്കലും കണ്ടിട്ടില്ലാത്ത പുതിയ തലങ്ങളിലേക്ക് വളർന്ന ഭീകരതക്ക് തടയിടാൻ ഓരോ ഭാരതീയനും പ്രതിജ്ഞാബദ്ധരാണെന്ന് ജനറൽ സെക്രട്ടറി, അനിൽ പിള്ള അഭിപ്രായപ്പെട്ടു. ഭാരതത്തിലെ നൂറ്റി നാൽപതു കോടി ജനങ്ങളും ഈ ഭീകര പ്രവർത്തനത്തെ അപലപിക്കുകയും, ഇത്തരം പ്രവണതകൾ ഇല്ലാതാക്കാൻ ഭരണകൂടത്തിന് പൂർണ പിന്തുണയും നൽകുന്നതായി വൈസ് പ്രസിഡന്റ്, അനിൽ യു. കെ. അറിയിച്ചു.അസിസ്റ്റന്റ് സെക്രട്ടറി, സതീഷ് കെ., എന്റർടൈൻമെന്റ് സെക്രട്ടറി, മനോജ് നമ്പ്യാർ, ട്രഷറർ, അരുൺ സി. ടി., ലേഡീസ് വിംഗ് പ്രസിഡന്റ്, രമ സന്തോഷ്, ലേഡീസ് വിംഗ് സെക്രട്ടറി, സുമ മനോഹർ, ജോയിൻ സെക്രട്ടറി, ദിവ്യ ഷൈൻ, കെ. എസ്. സി. എ. സ്പീക്കേഴ്സ് ഫോറം പ്രസിഡന്റ്, ജയശങ്കർ കൂടാതെ യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും തങ്ങളുടെ വേദന പങ്കുവെച്ച് മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി, മെമ്പർഷിപ് സെക്രട്ടറി, അന്നൂപ് പിള്ള നമ്മെ വിട്ടുപോയവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും, യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സ്പീക്കർസ് ഫോറം ജനറൽ കൺവീനർ, ഷൈൻ നായർ, എം.സി ആയിരുന്നു.ഇത്തരം ഭീകരാക്രമണങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പ്രാർത്ഥന നടത്തി. എല്ലാവരും ഒന്നിച്ച് ദേശീയ ഗാനം ആലപിച്ച് യോഗം പര്യവസാനിച്ചു.