കേരള സീനിയർ സിറ്റിസൺസ് ഇൻ ബഹ്‌റൈൻ്റെ നേതൃത്വത്തിൽ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു.ബഹ്‌റൈൻ മീഡിയ സിറ്റിയിൽ നടന്ന ചടങ്ങിൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, പ്രസിഡൻ്റ് വിസി ഗോപാലൻ,എന്നിവർ ചേർന്ന് കേക്കു മുറിച്ചുകൊണ്ടാണ് ബഹ്‌റൈന്റെ 54 ആമത്തെ ദേശീയ ദിനം ആഘോഷിച്ചത്. മതത്തിനും ജാതിക്കും ഭാഷയ്ക്കും അതീതമായി ഏതൊരാഘോഷവും തങ്ങളുടെതായ രീതിയിൽ സംഘടിപ്പിക്കുവാൻ ബഹ്റൈൻ ഭരണാധികാരികൾ നൽകുന്ന പിന്തുണയും ,അന്നം തരുന്ന തങ്ങളുടെ നാടിനോടുള്ള സ്നേഹവും ചടങ്ങിൽ ഏവരും വ്യക്തമാക്കി.മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുക , അവരുടെ ക്ഷേമം, സുരക്ഷ, മാനസികോല്ലാസം എന്നിവ ലക്ഷ്യമിട്ട് നിരവധി പ്രവർത്തനങ്ങളും പരിപാടികളും ഏകോപിപ്പിക്കുക എന്നതാണ് സംഘടനയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ വെസ്പ്രസിഡണ്ട് രത്നകുമാർ പാലയാട്ട്,സെക്രട്ടറി പ്രസന്നകുമാർ,ട്രഷറർ മൂസ ഹാജി കണ്ണൂർ,മൊയ്തീൻ പയ്യോളി,ഹുസൈ൯ വയനാട്.ഷറഫ് അലി,മനോജ് വടകര,സെയ്ദ്ഹനീഫ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അഭ്യൂദയകാംക്ഷികളും പങ്കെടുത്തു

