പ്രവാസി ചിട്ടി ദിനംപ്രതി വളർച്ചയുടെ പടവുകൾ താണ്ടുകയാണ് എന്ന് കേരള സംസ്ഥാന ധനമന്ത്രി ബാലഗോപാൽ

  • Home-FINAL
  • Business & Strategy
  • പ്രവാസി ചിട്ടി ദിനംപ്രതി വളർച്ചയുടെ പടവുകൾ താണ്ടുകയാണ് എന്ന് കേരള സംസ്ഥാന ധനമന്ത്രി ബാലഗോപാൽ

പ്രവാസി ചിട്ടി ദിനംപ്രതി വളർച്ചയുടെ പടവുകൾ താണ്ടുകയാണ് എന്ന് കേരള സംസ്ഥാന ധനമന്ത്രി ബാലഗോപാൽ


കെഎസ്എഫ്ഇ പ്രവാസി മലയാളികൾക്കായി അവതരിപ്പിക്കുന്ന പ്രവാസി ചിട്ടി വളർച്ചയുടെ ദിനംപ്രതി വളർച്ചയുടെ പടവുകൾ താണ്ടുന്നു എന്ന് കേരള സംസ്ഥാന ധനമന്ത്രി ബാലഗോപാൽ വ്യക്തമാക്കി.
സീഫില്‍ ഹോട്ടല്‍ റമദ സിറ്റി സെൻ്ററിൽ വെച്ച് നടത്തിയ ‘പ്രവാസി മീറ്റ് ഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം . കെ.എസ്.എഫ.ഇ. പ്രവാസി ചിട്ടിയുടെ പ്രമോഷൻ ലക്ഷ്യമിട്ടുകൊണ്ട് കേരള സംസ്ഥാന ധനകാര്യ മന്ത്രി ബാലഗോപാലും കെ.എസ്.എഫ.ഇ. പ്രതിനിധികളും ജി സി സി രാജ്യങ്ങള്‍ സന്ദർശിക്കുന്നതിന്‍റെ ഭാഗമായാണ് ബഹ്റൈനിൽ എത്തിയത് .മറ്റ് ചിട്ടി സേവനങ്ങളിൽ നിന്നും വിഭിന്നമായി പ്രവാസി ചിട്ടി, ഇടപാടുകാർക്കായി ഒട്ടനവധി പുതുമകളാണ് അവതരിപ്പിക്കുന്നത്. ചിട്ടി തെരെഞ്ഞെടുക്കുന്നത് മുതൽ ചിട്ടിത്തുക ലഭിക്കുന്നത് വരെയുള്ള എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാണ്. ലോകത്തിന്റെ ഏത് കോണിൽ ഇരുന്നും സ്വന്തം സ്മാര്‍ട്ട് ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് സുഗമവും സുതാര്യവും സുരക്ഷിതവുമായി ലേലത്തിൽ പങ്കെടുക്കാനും ചിട്ടിയിൽ ചേരാനുമുള്ള സൗകര്യം പ്രവാസി ചിട്ടികളുടെ മാത്രം സവിശേഷതയാണെന്നും അദ്ദേഹം അറിയിച്ചു.പുതുതലമുറ സേവിങ്സിന്നായി ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് ഓൺലൈൻ ചിട്ടികളെ ആണെന്നും അതിനാൽ പുതുതലമുറയ്ക്ക് പ്രയോജനപ്പെടുത്തുന്ന വിധമാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി അവതരിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു . ഇതുവരെ എഴുപത്തിയായ്യായിരം പ്രവാസികൾ ചിട്ടിയിൽ ചേർന്നിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.പ്രവാസി ചിട്ടി പ്രമോട്ട് ചെയ്യുന്നതിനായി പ്രമോട്ടേഴ്സിനെയും ഏജൻസികളെയും സമീപിക്കാൻ താത്പര്യമെന്നറിയിച്ച മന്ത്രിയോട് ബഹ്‌റൈനിൽ നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ,നിരവധി പ്രവാസികൾ തങ്ങളുടെ ക്ഷേമത്തിനായി ഒത്തുകൂടുന്ന ബഹ്‌റൈൻ മീഡിയ സിറ്റിക്ക് ഇതിനായി മുന്നോട്ട് വരുന്നതിന് താല്പര്യമുണ്ടെന്ന് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്  അറിയിച്ചു.

അതോടൊപ്പം ഫ്രാൻസിസ് കൈതാരത്ത്  ആവശ്യപ്പെട്ടതിനനുസരിച്ച് പ്രവാസികൾക്കായി 5000 രൂപയിൽ താഴെയുള്ള ചിട്ടികൾ ആരംഭിക്കണമെന്ന അവശ്യം പരിഗണിക്കാമെന്നും അധികൃതർ അറിയിച്ചു. കൂടാതെ പ്രവാസികളുടെ നിരവധിയായ ചോദ്യങ്ങൾക്ക് കെഎസ്എഫ്ഇ അധികൃതർ മറുപടി നൽകി.

ബഹ്‌റൈനിലെ പ്രശസ്ത സാമൂഹ്യ പ്രവർത്തകനും ലോകകേരള സഭ അംഗവുമായ സുബൈർ കണ്ണൂർ അധ്യക്ഷനായ പ്രവാസി മീറ്റിൽ കെഎസ്എഫ്ഇ എം ഡി എസ് കെ സനിൽ സ്വാഗതമാശംസിച്ചു. ചടങ്ങിൽ കെഎസ്ഇബി ചെയർമാൻ വരദരാജൻ മുഖ്യ പ്രഭാഷണം നടത്തി. ‘കെഎസ്എഫ്ഇ ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വക്കേറ്റ് യുപി ജോസഫ്, അഡ്വക്കേറ്റ് എംസി രാഘവൻ എന്നിവർ ആശംസകൾ അറിയിച്ചു . പരിപാടിയിൽ കെ എസ് എഫ് ഇ ഡിജിറ്റൽ ബിസിനസ് സെൻറർ ഡെപ്യൂട്ടി ജനറൽ മാനേജർ സുജാത എം ടി നന്ദി രേഖപ്പെടുത്തി

Leave A Comment