കണ്ണൂർ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് നവവത്സര ആഘോഷം വിപുലമായ രീതിയിൽ സൽമാബാദ് സിൽവർ സ്പൂൺ റെസ്റ്റ്ഓറണ്ടിൽ വെച്ച് നടത്തി. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും സഹൃദയ പയ്യന്നൂരിന്റെ നാടൻ പാട്ടുകളും ആഘോഷങ്ങൾക്ക് മികവേകി . സുദേഷ് സ്വാഗതവും. രഞ്ജിത്ത് നന്ദിയും രേഖപ്പെടുത്തിയ പരിപാടിയിൽ 100ഓളം അംഗങ്ങൾ പങ്കെടുത്തു. സന്തോഷ് കൊമ്പിലത് അവതാരകനായ ചടങ്ങിൽ അജിത് കണ്ണൂർ കേക്ക് മുറിച്ചു ഉത്ഘാടനം നിർവഹിച്ചു. റോഷിൽ, ബിജിത്ത്, മനോജ്, ഉണ്ണികൃഷ്ണൻ, സനൽ, ഷൈജു ശ്രീനേഷ്, അനീഷ്,സുനിൽ, ബേബി ഗണേഷ്, ഹേമന്ത് രത്നം എന്നിവർ പരിപാടികൾക്ക് നേത്വർത്ഥം നൽകി.

