ബഹ്റൈനിലെ അറിയപ്പെടുന്ന സംഘടനയായ കുടുംബ സൗഹൃദവേദി കിംഗ്ഡം ഓഫ് ബഹ്റൈന്റെ 29 മത് വാർഷികം,ക്രിസ്മസ് ന്യൂ ഇയർ സെലിബ്രേഷന്റെ പോസ്റ്റർ പ്രകാശനം ഓറ ആർട്സ് മാനേജിങ് ഡയറക്ടർ മനോജ് മയ്യന്നൂരിന് സംഘടയുടെ ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ എന്നിവർ ചേർന്ന് പോസ്റ്റർ നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു, രക്ഷാധികാരി അജിത് കണ്ണൂർ, ട്രഷറർ മണിക്കുട്ടൻ ജി, ജനറൽ കൺവീനറായ മനോജ് പിലിക്കോട്, ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ,ജോയിന്റ് ട്രഷറര്‍ സജി ചാക്കോ, മെമ്പർഷിപ് സെക്രട്ടറി അജിത് ഷാൻ, ചാരിറ്റി കൺവീനർ സയിദ് ഹനിഫ്,ജനറൽ കോർഡിനേറ്റർ ഷാജി പുതുക്കുടി,മനു ആർ, സുനിൽ തോമസ്,ബഹ്റൈനിലെ സാമൂഹിക പ്രവർത്തകർ ആയ സുനീഷ് എം എസ്,ബിബിൻ ഫിലിപ്പ് മാടത്തേത്ത്,സൽമാനുൽ ഫാരിസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.ജനുവരി 22 ന് ഓറ ആർട്സിൽ വച്ച് വൈകിട്ട് 7.00 മുതൽ വിവിധയിനം കലാപരിപാടികളോടെ വാർഷികാഘോഷവും ക്രിസ്മസ് ന്യൂ ഇയർ സെലിബ്രേഷനും നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

