ബഹ്‌റൈനിൽ അറിയപ്പെടുന്ന സംഘടനയായ “കാരുണ്യ തീരം ബഹ്‌റൈൻ” പുതുവത്സരാഘോഷവും,സംഘടനാ മീറ്റപ്പും സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ അറിയപ്പെടുന്ന സംഘടനയായ “കാരുണ്യ തീരം ബഹ്‌റൈൻ” പുതുവത്സരാഘോഷവും,സംഘടനാ മീറ്റപ്പും സംഘടിപ്പിച്ചു

ബഹ്‌റൈനിൽ അറിയപ്പെടുന്ന സംഘടനയായ “കാരുണ്യ തീരം ബഹ്‌റൈൻ” പുതുവത്സരാഘോഷവും,സംഘടനാ മീറ്റപ്പും സംഘടിപ്പിച്ചു


ബഹ്‌റൈനിൽ അറിയപ്പെടുന്ന സംഘടനയായ “കാരുണ്യ തീരം ബഹ്‌റൈൻ” പുതുവത്സരാഘോഷവും,സംഘടനാ മീറ്റപ്പും 23/01/2026 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ സൽമാനിയ ഇന്ത്യൻ ഡിലൈറ്‌സ് റെസ്റ്റോറന്റിൽ വെച്ച് നടത്തി .സെക്രട്ടറി ദേവി ദിവ്യ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ പ്രെഡിഡന്റ് സിബി കുര്യന്റെ അധ്യക്ഷപ്രസംഗത്തോടുകൂടി പരിപാടികൾക്ക് തുടക്കമായി.ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈത്താരത്തു വിശിഷ്ട്ട അതിഥിയായും,സാമൂഹിക പ്രവർത്തകരായ ദീപക് തണൽ, സെയ്ഡ് ഹനീഫ, മണിക്കുട്ടൻ,ബിജു kk, വനിതാ സാമൂഹിക പ്രവർത്തക കാത്തു സച്ചിദേവ്,മുതിർന്ന മാധ്യമ പ്രവർത്തകൻ EV രാജീവ്‌,കാരുണ്യ തീരം എക്സിക്യൂട്ടീവ് അംഗങ്ങൾ സലീം, ഷൈലൻ,നൗഷാദ്, തൻസീർ,ഷംലാ നാസർ രക്ഷധികാരി ഹമീദ്,ജോയിന്റ് സെക്രട്ടറി വിമല മറ്റു സംഘടനാ പ്രേവർത്തകരായ ഹലീമ, ശിവാബിക, ഷെറിൻ, മുഹമ്മദ്‌ ഇറക്കൽ, ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ ആശംസകൾ നേർന്നുസംസാരിച്ചു.വൈസ്പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ സുനീഷ് MS, എന്റർടൈൻമെന്റ് സെക്രട്ടറി മായ അച്ചു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ചാരിറ്റി കൺവീനർ ഷറഫുദീൻ നന്ദിയും രേഖപ്പെടുത്തി.അദിലിയ അൽഹിലാൽ മെഡിക്കൽ ഗ്രൂപ്പിന്റെ മെഡിക്കൽ ക്യാമ്പും, ഡ്രീം ടച്ച് ലേഡീസ് സലൂൺ മെഹന്തിയും,ഒപ്പം ടീം ധ്വനി അവതരിപ്പിച്ച ഗാനമേളയും, ടീം പേളിന്റെ ഗ്രൂപ്പ്‌ ഡാൻസും,കാരുണ്യ തീരം വനിതാ വിഭാഗം അവതരിപ്പിച്ച ഗ്രൂപ്പ്‌ ഡാൻസും പരിപാടികൾക്ക് നിറമേകി.

Leave A Comment