കേരള യുണൈറ്റഡ് ഫുട്ബോൾ ക്ലബ് രൂപീകൃതമായതിന്റെ പതിനഞ്ചാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കേരള യുണൈറ്റഡ് FC ചാംപ്യൻസ് കപ്പ് ആൻഡ് മാസ്റ്റേഴ്സ് കപ്പ് 2025 ന് മെയ് 29ന് തുടക്കമായി , മെയ് 29, 30, ജൂൺ 7, 8 തിയതികളിലായി അൽ അഹ്‍ലി ഫുട്ബാൾ സ്റ്റേഡിയത്തിൽ രാത്രി 8.30 മുതൽ 11.30 വരെ നടക്കുകയാണ്.
അമേച്ചർ കാറ്റഗറിയിൽ കേരള ഫുട്ബോൾ അസ്സോസിയേഷനിൽ രെജിസ്റ്റർ ചെയ്ത 16 ടീമുകളും, വെറ്ററൻസ് കാറ്റഗറിയിൽ 8 പ്രമുഖ ടീമുകളും പങ്കെടുക്കുന്നു.