കാരുണ്യം വാട്സാപ്പ് ഗ്രൂപ്പ്‌ ബഹ്‌റൈൻ ലോഗോ പ്രകാശനവും,സ്ഥാനാരോഹണചടങ്ങും സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • കാരുണ്യം വാട്സാപ്പ് ഗ്രൂപ്പ്‌ ബഹ്‌റൈൻ ലോഗോ പ്രകാശനവും,സ്ഥാനാരോഹണചടങ്ങും സംഘടിപ്പിച്ചു.

കാരുണ്യം വാട്സാപ്പ് ഗ്രൂപ്പ്‌ ബഹ്‌റൈൻ ലോഗോ പ്രകാശനവും,സ്ഥാനാരോഹണചടങ്ങും സംഘടിപ്പിച്ചു.


ബഹ്റൈൻന്റെ പ്രവാസ ഭൂമികയിൽ ഒരു വർഷക്കാലമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന കാരുണ്യം വാട്സാപ്പ് ഗ്രൂപ്പിന്റെ ലോഗോ പ്രകാശനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ബിഎംസി ഹാളിൽ വെച്ച് നടത്തപ്പെട്ടു.ചടങ്ങിൽ മുഖ്യാതിഥിയായ ബഹ്‌റൈൻ മീഡയ സിറ്റി ചെയർമാനും മാനേജിംഗ്‌ ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ചടങ്ങിൽ ഇ വി രാജീവൻ, മനോജ് മയ്യന്നൂർ വിശിഷ്ടാതിഥികളായി പങ്കെടുത്തു .അൻവർ നിലമ്പൂർ ചടങ്ങിന് നേതൃത്വം നൽകി. ഗോപാലൻ വി സി ആമുഖ പ്രസംഗവും നടത്തി.

ഭാരവാഹികളായി ചെയർമാൻ അബ്ദുൽ ഹമീദ്, പ്രസിഡന്റ്‌ സിബി കുര്യൻ തോമസ്, ജനറൽ സെക്രട്ടറി ദിവ്യ ഗോപകുമാർ, ട്രഷറര്‍ നൗഷാദ് ഹസൻ, വൈസ് പ്രസിഡന്റ്‌ സുനീഷ് എം എസ്,ജോയിന്റ് സെക്രട്ടറി വിമല പേരാമ്പ്ര.

രക്ഷാധികാരികളായി ഇ വി രാജീവൻ, ഗോപാലൻ വി സി, അൻവർ നിലമ്പൂർ, സലിം മാമ്പ്ര, ചാരിറ്റി കൺവീനർ ഹറഫ് അലി കുഞ്ഞ്, എന്റർടൈൻമെന്റ് സെക്രട്ടറി മുഹമ്മദ്‌ തൻസീർ,ജനറൽ കോർഡിനേറ്റർ മായ അച്ചു,

എക്സിക്യൂട്ടീവ് മെമ്പർമാരായി പ്രകീഷ് ബാല,ദിൽജിത്ത് പേരാമ്പ്ര,ഷൈലജാൻ ടി എം,ഷംല നാസർ, സഫീന ഹസ്സൻ കുഞ്ഞ് എന്നിവർ ചുമതലയേറ്റു. മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, മെർവിൻ മോനി ഒടിക്കണ്ടത്തിൽ, അബൂബക്കർ വയലിൽ, രാജൻ പേരാമ്പ്ര എന്നിവരുടെ നിര്യാണത്തിൽ ചടങ്ങിൽ അനുശോചിച്ചു. സാമൂഹിക പ്രവർത്തകരായ അജി പി ജോയ് രാജേഷ് പെരുങ്കുഴി, റിജോയ് മാത്യു, അനിമോൻ വാണിയേലിൽ,മൊയ്‌ദീൻ കരുളായി എന്നിവർ സന്നിഹിതരായി.

ടീം തരംഗിന്റെ ഗാനമേളയും അരങ്ങേറി ട്രെഷറർ നൗഷാദ് ഹസൻ നന്ദിയും പറഞ്ഞു

Leave A Comment