‘എമ്പുരാന്” ബഹ്റൈനില്‍ ലാല്‍കെയേഴ്സിന്‍റെ രാജകീയ വരവേല്‍പ്

  • Home-FINAL
  • Business & Strategy
  • ‘എമ്പുരാന്” ബഹ്റൈനില്‍ ലാല്‍കെയേഴ്സിന്‍റെ രാജകീയ വരവേല്‍പ്

‘എമ്പുരാന്” ബഹ്റൈനില്‍ ലാല്‍കെയേഴ്സിന്‍റെ രാജകീയ വരവേല്‍പ്


ലൂസിഫര്‍ എന്ന സിനിമയുടെ തുടര്‍ച്ചയായി ഹോളിവുഡ് നിര്‍മ്മാണ രീതിയില്‍ ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന് ബഹ്റൈന്‍ ലാല്‍കെയേഴ്സിന്‍റെ നേത്യത്വത്തില്‍ ബഹ്റൈനില്‍ രാജകീയ വരവേല്‍പ് ഒരുക്കി ബാന്‍റ് മേളവും ഫ്ളാഷ് ഡാന്‍സുകളും നിറഞ്ഞ ആഘോഷപരിപാടികളില്‍ നിരവധി ആളുകള്‍ പങ്കാളികളായി.ലാല്‍കെയേഴ്സ് അംഗങ്ങളടക്കം സിനിമ കാണാനെത്തിയ ഭൂരിഭാഗം പേരും കറുത്ത വേഷത്തിലാണ് തിയേറ്ററുകളിലെത്തിയത്.എപ്പിക്സ് തിയേറ്ററും ദാനാ മാളും തിങ്ങി നിറഞ്ഞ ജനങ്ങളില്‍ മുഴുവന്‍ ഒരു സിനിമ എന്നതിലുപരി അവര്‍ കാത്തിരുന്ന ഒരു ഉത്സവം എത്തിചേര്‍ന്നു എന്ന പോലെ ആവേശം നിറഞ്ഞ ഒന്നായിരുന്നു.ഒരു മലയാള സിനിമയുടെ ഒരുക്കത്തില്‍ നിന്നും ഒരു ഹോളിവുഡ് സിനിമാരീതിയില്‍ ഇന്‍റര്‍ നാഷണല്‍ നിലവാരത്തില്‍ എത്തിച്ച ഒരു മലയാളസിനിമ അതും മലയാളത്തിന്‍റെ സ്വന്തം മോഹന്‍ലാലിന്‍റെ ഭാവപകര്‍ച്ചയില്‍ കണ്ട ആവേശത്തിലും സന്തോഷത്തിലുമാണ് സിനിമ കണ്ട മുഴുവന്‍ പ്രവാസികളുമെന്ന് ലാല്‍ കെയേഴ്സ് സാരഥികളായ ജഗത്കൃഷ്ണകുമാര്‍,ഫൈസല്‍ എഫ്.എം, ഷൈജു കമ്പ്രത്ത്, അരുണ്‍ ജി നെയ്യാര്‍ എന്നിവര്‍ പറഞ്ഞു.പുലര്‍ച്ചെ മൂന്ന് മുപ്പതിന് തുടങ്ങി അര്‍ദ്ധ രാത്രി വരെ തുടര്‍ന്ന അഞ്ചോളം ഫാന്‍സ് ഷോകള്‍ക്കും, റേഡിയോ യു.ആര്‍.എഫ്.എം അംഗങ്ങളായ ഷിബു മലയില്‍ സുമേഷ്, തുടങ്ങിയവരും മോഹന്‍ലാല്‍ സ്നേഹികളായ നിരവധി ആളുകളും നിറഞ്ഞു നിന്ന ആഘോഷ പരിപാടികള്‍ക്കും ജെയ്സണ്‍, വിഷ്ണുവിജയന്‍,വിപിന്‍ രവീന്ദ്രന്‍, നന്ദന്‍, അരുണ്‍തൈകാട്ടില്‍, അഖില്‍, നിധിന്‍ തമ്പി , പ്രദീപ്, ബിപിന്‍, വൈശാഖ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Comment