കൊച്ചി: കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എസൻസ് ഗ്ലോബലിന്റെ ലിറ്റ്മസ് കോൺഫറൻസിനെത്തിയ യുവാവിൽ നിന്നും തോക്ക് കണ്ടെടുത്തതിനെ തുടർന്ന് പരിഭ്രാന്തി. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഉദയംപേരൂർ സ്വദേശി തോക്കുമായി എത്തിയത്. സ്വതന്ത്ര ചിന്താ സമ്മേളനം ബോംബ് സ്ക്വാഡിന്റെ പരിശോധനയ്ക്കായി കുറച്ചു സമയത്തേക്ക് നിറുത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. ആളുകളെ സ്റ്റേഡിയത്തിനു പുറത്തിറക്കിയും പരിശോധന നടത്തി. തോക്കുമായി എത്തിയ ആളെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. ലൈസൻസുള്ള തോക്കാണെന്ന് പൊലീസ് പറഞ്ഞു. പരിശോധനകൾ നടക്കുകയാണെന്നും ആശങ്കവേണ്ടെന്നും പൊലീസ് വ്യക്തമാക്കി.സാഹിത്യകാരി തസ്ലിമ നസ്റിൻ വൈകുന്നേരം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
- October 19, 2025
- Imac Kochi

