ബഹ്റൈനിലെ താമസ തൊഴിൽ നിയമലംഘനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയുള്ള ദേശീയ പ്രചാരണത്തിന്റെ ഭാഗമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനയിൽ നിരവധി ലംഘനങ്ങൾ കണ്ടെത്തുകയും,ലംഘനം നടത്തിയ 80-ലധികം പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്തു. ഡിസംബർ 14 മുതൽ 20 വരെ 242 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായും 13 സംയുക്ത കാമ്പെയ്‌നുകൾ നടത്തിയതായും എൽഎംആർഎ അറിയിച്ചു. രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്റൈനിലെ വിവിധ ഗവർണറേറ്റുകളും സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശോധനകൾ തുടരുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.

