എൽഎംആർഎ 360 പരിശോധന കാമ്പെയ്‌നുകൾ നടത്തി

എൽഎംആർഎ 360 പരിശോധന കാമ്പെയ്‌നുകൾ നടത്തി


ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) 2024 ഡിസംബർ 29 മുതൽ 2025 ജനുവരി 4 വരെ 360 പരിശോധകൾ നടത്തി. പരിശോധയിൽ 20 നിയമലംഘകരെയും ക്രമരഹിത തൊഴിലാളികളെയും കസ്റ്റഡിയിൽ എടുത്തു, കൂടാതെ 77 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ബഹ്റൈൻ രാജ്യത്തെ റെസിഡൻസി നിയമങ്ങളുടെയും വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടത്തിയതിന് ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചു.എൽഎംആർഎ 350 പരിശോധനകൾ ബഹ്റൈനിലെ വിവിധ ഗവർണറേറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിൽ നടത്തി. 10 സംയുക്ത പരിശോധനാ ക്യാമ്പെയ്‌നുകളും, 7 ക്യാമ്പെയ്‌നുകൾ ക്യാപിറ്റൽ ഗവർണറേറ്റിൽ, 1 മുഹറഖ് ഗവർണറേറ്റിൽ, 1 സൗത്ത് ഗവർണറേറ്റിൽ, 1 നോർത്ത് ഗവർണറേറ്റിൽ എന്നിവയിലും പരിശോധകൾ നടന്നു.

വിവിധ സർക്കാർ ഏജൻസികളായ നാഷണാലിറ്റി, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ് (NPRA), ഗവർണറേറ്റുകളുടെ പോലിസ് ഡയറക്ടറേറ്റുകൾ, ക്രൈം ഡിറ്റക്ഷൻ, ഫൊറൻസിക് എവിഡൻസ് ജനറൽ ഡയറക്ടറേറ്റ് പരിശോധനയിൽ പങ്കെടുത്തു.എൽഎംആർഎ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ ക്യാമ്പെയ്‌നുകൾ ശക്തമാക്കാൻ സർക്കാർ ഏജൻസികളുമായി സംയുക്തമായി പ്രവർത്തനങ്ങൾ തുടരുന്നുവെന്ന് പറഞ്ഞു ന്നു.
പൗരന്മാരും സംരംഭകരും അനധികൃത തൊഴിലാളിത്തം തടയുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്നും LMRA ആവർത്തിച്ച് ആവശ്യപ്പെട്ടു.

Leave A Comment