ബഹ്റൈനിൽ താമസ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുക എന്ന ലക്ഷ്യത്തോടെയുള്ള പരിശോധന ശക്തമാക്കി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി.ഇതിൻ്റെ ഭാഗമായി എൽ എം ആർ എ നടത്തിയ കാമ്പെയ്‌നിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചയിൽ നിരവധി ലംഘനങ്ങൾ കണ്ടെത്തുകയും എഴുപത്തിയൊന്ന് പേരെ നാടുകടത്തുകയും ചെയ്തു.മാർച്ച് 2 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി 1,170 പരിശോധനാ സന്ദർശനങ്ങൾ നടത്തുകയും 15 അനധികൃത തൊഴിലാളികളെ കണ്ടെത്തുകയും ചെയ്തു.രാജ്യത്തെ താമസ തൊഴിൽ നിയമങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പരിശോധനകൾ തുടരുമെന്നും എൽഎംആർഎ അറിയിച്ചു.

