രാജ്യത്ത് എൽ‌എം‌ആർ‌എയുടെ കർശന പരിശോധന തുടരുന്നു;നിയമ ലംഘകരായ 54 പ്രവാസികളെ നാടുകടത്തി

  • Home-FINAL
  • Business & Strategy
  • രാജ്യത്ത് എൽ‌എം‌ആർ‌എയുടെ കർശന പരിശോധന തുടരുന്നു;നിയമ ലംഘകരായ 54 പ്രവാസികളെ നാടുകടത്തി

രാജ്യത്ത് എൽ‌എം‌ആർ‌എയുടെ കർശന പരിശോധന തുടരുന്നു;നിയമ ലംഘകരായ 54 പ്രവാസികളെ നാടുകടത്തി


ബഹ്റൈനിലെ തൊഴിൽ, താമസ നിയമ ലംഘനങ്ങൾ തടയുന്നതിനുള്ള രാജ്യവ്യാപക ശ്രമത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ ലേബർ മാർക്കറ്റ് റെഗുലേറ്റി അതോറിറ്റി കഴിഞ്ഞ ആഴ്ച 860 പരിശോധനാ സന്ദർശനങ്ങളും 11 സംയുക്ത കാമ്പെയ്‌നുകളും നടത്തി. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 6 വരെ നടത്തിയ പരിശോധനയിൽ നിയമലംഘകകരും ക്രമരഹിതവുമായ 16 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും, 54 പ്രവാസികളെ നാടുകടത്തുകയും ചെയ്തു .രാജ്യത്തെ നിയമ സംരക്ഷണം ലക്ഷ്യമിട്ട് പരിശോധനകൾ തുടരാൻ പ്രതിജ്ഞാബദ്ധം ആണെന്നും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

Leave A Comment