എൽ‌എം‌ആർ‌എ 1,900 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടത്തി :നിയമലംഘകാരായ 58 പേരെ നാടുകടത്തിയതായും എൽ എം ആർ എ

  • Home-FINAL
  • Business & Strategy
  • എൽ‌എം‌ആർ‌എ 1,900 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടത്തി :നിയമലംഘകാരായ 58 പേരെ നാടുകടത്തിയതായും എൽ എം ആർ എ

എൽ‌എം‌ആർ‌എ 1,900 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടത്തി :നിയമലംഘകാരായ 58 പേരെ നാടുകടത്തിയതായും എൽ എം ആർ എ


ബഹ്റൈനിൽ നവംബർ 9 മുതൽ 15 വരെയുള്ള ആഴ്ചയിൽ വിവിധ ഗവർണറേറ്റുകളും ,സർക്കാർ സ്ഥാപനങ്ങളും ആയി സഹകരിച്ച് 1,900 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടപ്പിലാക്കിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു .പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും നിരീക്ഷിച്ച ലംഘനങ്ങൾ സംബന്ധിച്ച് നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എൽ എം ആർ എ ചൂണ്ടിക്കാട്ടി. കൂടാതെ 16 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 58 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കുന്നതിനും, തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരശേഷിയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ ലംഘനങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ഏജൻസികളുമായി സംയുക്ത ഏകോപനം തുടരുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു

Leave A Comment