രേഖകളില്ലാതെ അനധികൃത താമസം; 83 പേരെ നാട് കടത്തിയതായി ബഹ്റൈൻ

  • Home-FINAL
  • Business & Strategy
  • രേഖകളില്ലാതെ അനധികൃത താമസം; 83 പേരെ നാട് കടത്തിയതായി ബഹ്റൈൻ

രേഖകളില്ലാതെ അനധികൃത താമസം; 83 പേരെ നാട് കടത്തിയതായി ബഹ്റൈൻ


നവംബർ 23 മുതല്‍ 29 വരെയുള്ള കാലയളവില്‍ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി 1,817 കാമ്ബെയ്‌നുകളും പരിശോധനാ സന്ദർശനങ്ങളും നടത്തി.ഇതിന്റെ ഫലമായി താമസ രേഖകള്‍ ഇല്ലാത്ത 50 വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മുമ്ബ് പിടികൂടിയ 83 പേരെ നാട് കടത്തിയതായും എല്‍എംആർഎ വ്യക്തമാക്കി. കാമ്ബെയ്‌നുകളുടെയും പരിശോധനാ സന്ദർശനങ്ങളുടെയും ഫലമായി നിരവധി സംഘടിത നിയമങ്ങളുടെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങള്‍ കണ്ടെത്തി. ബഹ്‌റൈൻ രാജ്യത്തിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആക്റ്റ്, റെസിഡൻസ് നിയമം എന്നിവയിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് പിടി കൂടിയവർക്കെതിരെ നടപടി സ്വീകരിച്ചു.ആഭ്യന്തര മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെയാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. പാസ്പോര്ട്ട് താമസ വകുപ്പ്, വിവിധ പ്രവിശ്യകളിലെ സുരക്ഷാ വകുപ്പുകള്‍, ഇൻവെസ്റ്റിഗേറ്റർമാരുടെയും ക്രിമിനല്‍ തെളിവുകളുടെയും ജനറല്‍ അഡ്മിനിസ്ട്രേഷൻ, ബദല്‍ വിധിന്യായങ്ങളുടെയും പിഴകളുടെയും നടത്തിപ്പ്, വ്യവസായ വാണിജ്യ മന്ത്രാലയം, മുനിസിപ്പല്‍ കാര്യ, കൃഷി മന്ത്രാലയം, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, ജനറല്‍ സോഷ്യല്‍ സെക്യൂരിറ്റി അതോറിറ്റി എന്നി മന്ത്രാലയങ്ങളും പരിശോധനയില്‍ പങ്കെടുത്തു.

Leave A Comment