തൊഴില്‍, താമസ വിസ നിയമ ലംഘനം : 95 വിദേശ തൊഴിലാളികളെ നാടുകടത്തിയതായി എല്‍.എം. ആര്‍.എ

  • Home-FINAL
  • Business & Strategy
  • തൊഴില്‍, താമസ വിസ നിയമ ലംഘനം : 95 വിദേശ തൊഴിലാളികളെ നാടുകടത്തിയതായി എല്‍.എം. ആര്‍.എ

തൊഴില്‍, താമസ വിസ നിയമ ലംഘനം : 95 വിദേശ തൊഴിലാളികളെ നാടുകടത്തിയതായി എല്‍.എം. ആര്‍.എ


കഴിഞ്ഞ ഒരാഴ്ചക്കിടെ തൊഴില്‍, താമസ വിസ നിയമങ്ങള്‍ ലംഘിച്ച 95 വിദേശ തൊഴിലാളികളെ നാടുകടത്തിയതായി എല്‍.എം.ആർ.എ അറിയിച്ചു.വിവിധ ഗവർണറേറ്റുകളിലായി ഡിസംബർ 15 മുതല്‍ 21 വരെ 261 പരിശോധനാ സന്ദർശനങ്ങളും 11 സംയുക്ത പ്രചാരണങ്ങളും നടത്തി. താമസ വിസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 39 തൊഴിലാളികളെ പിടികൂടുകയും ചെയ്തു. ദേശീയത, പാസ്‌പോർട്ട്, റെസിഡൻറ്സ് അഫയേഴ്‌സ്, ഗവർണറേറ്റിന്റെ ബന്ധപ്പെട്ട പൊലീസ് ഡയറക്‌ടറേറ്റ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് വെർഡിക്റ്റ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആള്‍ട്ടർനേറ്റിവ് സെന്റൻസിങ് , ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫൻസ്, വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി എന്നീ സർക്കാർ സ്ഥാപനങ്ങള്‍ കാമ്ബയിനില്‍ പങ്കെടുത്തു. നിയമ ലംഘനങ്ങള്‍ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകള്‍ കർശനമാക്കുമെന്നും എല്‍.എം.ആർ.എ അധികൃതർ അറിയിച്ചു.

Leave A Comment