ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി താമസ നിയമ ലംഘനങ്ങൾ തടയുന്നതിനായി നടത്തിയ പരിശോധനാ കാമ്പെയ്നുകളിൽ നിരവധി ലംഘനങ്ങൾ കണ്ടെത്തി. നവംബർ അവസാന വാരം നടന്ന പരിശോധയിൽ നിയമ ലംഘനം നടത്തിയ 44 അനധികൃത വിദേശ തൊഴിലാളികളെയാണ് നാടുകടത്തിയത് . നവംബർ 24 നും 30 നും ഇടയിൽ 1,547 പരിശോധനാ സന്ദർശനങ്ങൾ നടത്തുകയും 48 തൊഴിലാളികൾ രാജ്യത്തെ താമസ തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തു .