എൽ എം ആർ എ പരിശോധന ശക്തമാക്കുന്നു : കഴിഞ്ഞ ആഴ്ച നാടുകടത്തിയത് നിയമലംഘകരായ 100 പേരെ

  • Home-FINAL
  • Business & Strategy
  • എൽ എം ആർ എ പരിശോധന ശക്തമാക്കുന്നു : കഴിഞ്ഞ ആഴ്ച നാടുകടത്തിയത് നിയമലംഘകരായ 100 പേരെ

എൽ എം ആർ എ പരിശോധന ശക്തമാക്കുന്നു : കഴിഞ്ഞ ആഴ്ച നാടുകടത്തിയത് നിയമലംഘകരായ 100 പേരെ


ഏപ്രിൽ 20 മുതൽ 26 വരെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ 1,248 പരിശോധനകളിൽ 10 നിയമലംഘകരായ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 100 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു. പരിശോധനാ സന്ദർശനങ്ങളുടെ ഫലമായി രാജ്യത്തെ തൊഴിൽ താമസ നിയമങ്ങളുമായി ബന്ധപ്പെട്ട് നിരവധി ലംഘനങ്ങൾ നിരീക്ഷിക്കാൻ കഴിഞ്ഞു എന്നും ഇവ സംബന്ധിച്ച് നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എൽ എം ആർ എ ചൂണ്ടിക്കാട്ടി.രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. നിയമവിരുദ്ധമായ തൊഴിൽ രീതികൾ പരിഹരിക്കുന്നതിൽ സർക്കാർ ഏജൻസികളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ എൽ‌എം‌ആർ‌എ ജനങ്ങളോട് ആഹ്വാനം ചെയ്തു.

Leave A Comment