അനധികൃത തൊഴിലാളികളെ കണ്ടെത്താൻ പരിശോധന ശക്തമാക്കി ബഹ്റൈൻ

  • Home-FINAL
  • Business & Strategy
  • അനധികൃത തൊഴിലാളികളെ കണ്ടെത്താൻ പരിശോധന ശക്തമാക്കി ബഹ്റൈൻ

അനധികൃത തൊഴിലാളികളെ കണ്ടെത്താൻ പരിശോധന ശക്തമാക്കി ബഹ്റൈൻ


ബഹ്റൈനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്താൻ 1,133 പരിശോധനകള്‍ നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി.ഒരാഴ്ചയ്ക്കുള്ളില്‍ 154 നിയമലംഘകകരായ വിദേശിയരെ നാടുകടത്തിയതായും എല്‍എംആർഎ അറിയിച്ചു. സെപ്റ്റംബർ ഏഴിനും 13നും ഇടയില്‍ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി 1,133 പരിശോധനാ കാമ്ബെയ്‌നുകളും സന്ദർശനങ്ങളും നടത്തി. 20 നിയമലംഘകരെ അറസ്റ്റ് ചെയ്തതായും 154 നിയമലംഘകരെ നാടുകടത്തിയതായും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.രാജ്യത്തിന്റെ സാമ്ബത്തിക, സാമൂഹിക സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ ഏതെങ്കിലും ലംഘനങ്ങളോ രീതികളോ പരിഹരിക്കുന്നതിനും സർക്കാർ ഏജൻസികളുമായി സംയുക്ത ഏകോപനം തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ തൊഴില്‍ വിപണിയിലെ നിയമവിരുദ്ധമായ രീതികളെയും ക്രമരഹിതമായ തൊഴിലാളികളെയും കണ്ടെത്തുന്നതിനുള്ള സർക്കാർ ഏജൻസികളുടെ ശ്രമങ്ങളെ പിന്തുണയ്ക്കണമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പൊതുജനങ്ങള്‍ക്ക് നിർദേശം നല്‍കി.

Leave A Comment