ബാങ്കോക്കിൽ നിന്ന് പറന്നെത്തി എം.എ യൂസുഫലി; പഞ്ചായത്തിൽ വോട്ട് ചെയ്യാൻ

  • Home-FINAL
  • International
  • ബാങ്കോക്കിൽ നിന്ന് പറന്നെത്തി എം.എ യൂസുഫലി; പഞ്ചായത്തിൽ വോട്ട് ചെയ്യാൻ

ബാങ്കോക്കിൽ നിന്ന് പറന്നെത്തി എം.എ യൂസുഫലി; പഞ്ചായത്തിൽ വോട്ട് ചെയ്യാൻ


തൃശ്ശൂർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോട്ട് ചെയ്യാൻ ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സുഫ​ലി എത്തിയത് ബാ​ങ്കോ​ക്കി​ൽ നിന്ന്. ബി​സി​ന​സ് തി​ര​ക്കു​ക​ൾ​ക്കി​ടെ​യിലാണ് ജ​ന്മ​നാ​ടാ​യ നാ​ട്ടി​ക​യി​ൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ അ​ദ്ദേ​ഹ​മെ​ത്തി​യ​ത്.
ബാ​ങ്കോ​ക്കി​ൽ ലു​ലു​വി​ന്‍റെ പു​തി​യ ഭ​ക്ഷ്യ​സം​സ്ക​ര​ണ ലോ​ജി​സ്റ്റി​ക്സ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കഴിഞ്ഞ ദിവസമാണ് നടന്നത്. അതിൻ്റെ തിരക്കുകൾ മാറ്റിവെച്ചാണ് ഉ​ച്ച​യോ​ടെ നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ൽ എം.​എ.യൂ​സുഫ​ലി പറന്നിറങ്ങിയത്.ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ നാ​ട്ടി​ക​യി​ലെ​ത്തി. നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ലെ ഒ​ന്നാം ബൂ​ത്താ​യ എം​എ​ൽ​പി സ്കൂ​ളി​ൽ വൈ​കി​ട്ടോ​ടെ അ​ദ്ദേ​ഹം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.
യൂ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ കെ.​എ. ഷൗ​ക്ക​ത്ത​ലി, ബി​ജെ​പി സ്ഥാ​നാ​ർ​ഥി പി.​വി. സെ​ന്തി​ൽ കു​മാ​ർ, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​പി. മു​ര​ളി എ​ന്നി​വ​ർ ബൂ​ത്തി​ന് മു​ന്നി​ൽ അ​ദ്ദേ​ഹ​ത്തെ കാ​ത്തു​നി​ന്നിരുന്നു.. സ്ഥാ​നാ​ർ​ഥി​ക​ളോ​ടും നാട്ടുകാരോടും സൗഹൃദം പങ്കു വെച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Leave A Comment