ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ഏക മലയാളിയായി എം.എ യൂസഫലി; 500 പേരുടെ പട്ടികയിൽ മറ്റ് മലയാളികളില്ല.

  • Home-FINAL
  • Business & Strategy
  • ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ഏക മലയാളിയായി എം.എ യൂസഫലി; 500 പേരുടെ പട്ടികയിൽ മറ്റ് മലയാളികളില്ല.

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ഏക മലയാളിയായി എം.എ യൂസഫലി; 500 പേരുടെ പട്ടികയിൽ മറ്റ് മലയാളികളില്ല.


ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. പട്ടികയിൽ ഇടം പിടിച്ച ഒരേയൊരു മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ്. 6.45 ബില്യൻ ഡോളറിന്റെ ആസ്തിയോടെ 487–ാം സ്ഥാനത്താണ് എം.എ യൂസഫലി. 500 പേരുടെ പട്ടികയിൽ മറ്റ് മലയാളികളാരും ഇടംപിടിച്ചിട്ടില്ല. സ്പേസ്എക്സ്, ടെസ്‌ല, എക്സ് തലവൻ ഇലോൺ മസ്കാണ് ലോകസമ്പന്നൻ. 263 ബില്യൻ ഡോളർ ആസ്തിയാണ് മസ്കിനുള്ളത്. .ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ തലവൻ മാർക്ക് സക്കർബർഗ് രണ്ടാം സ്ഥാനത്തേക്കെത്തി. മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിൻ . ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ എൽവിഎംഎച്ചിന്റെ തലവൻ ബെർണാഡ് അർണോയാണ് നാലാംസ്ഥാനത്ത്. . ആദ്യ നൂറ് പേരുടെ പട്ടികയിൽ 59 പേരും യുഎസ്, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.ലോകത്തെ നൂറ് സമ്പന്നരിൽ യുഎസ്സിൽ നിന്ന് 35 പേരും ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് 12 പേർ വീതവും ഇടം പിടിച്ചു. മുകേഷ് അംബാനിയാണ് ഇന്ത്യയിൽ നിന്ന് പട്ടികയിൽ മുന്നിലുള്ളത്. 105 ബില്യൻ ഡോളർ ആസ്തിയോടെ പതിന്നാലാം സ്ഥാനത്താണ് മുകേഷ് അംബാനി. 99.5 ബില്യൻ ഡോളർ ആസ്തിയോടെ പതിനെട്ടാം സ്ഥാനത്തുള്ള ഗൗതം അദാനിയാണ് രണ്ടാമത്. 41 ബില്യൻ ഡോളർ ആസ്തിയുള്ള എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ 37ആമതും ടാറ്റാ സൺസ് തലവന്മാരിൽ ഒരാളായ ഷാപൂർ മിസ്ത്രി 38–ാമതായും പട്ടികയിലുണ്ട്.ജിൻഡാൽ ഗ്രൂപ്പ് മേധാവി സവിത്രി ജിൻഡാലാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിത.

Leave A Comment