”എല്ലാവർക്കും സർവശക്തനും നന്ദി”; കടലിനെ നോക്കിയിരുന്നത് സ്‌നേഹം പങ്കിട്ട് പിറന്നാൾ ദിനത്തിൽ മലയാളികളുടെ മമ്മൂട്ടി

  • Home-FINAL
  • Business & Strategy
  • ”എല്ലാവർക്കും സർവശക്തനും നന്ദി”; കടലിനെ നോക്കിയിരുന്നത് സ്‌നേഹം പങ്കിട്ട് പിറന്നാൾ ദിനത്തിൽ മലയാളികളുടെ മമ്മൂട്ടി

”എല്ലാവർക്കും സർവശക്തനും നന്ദി”; കടലിനെ നോക്കിയിരുന്നത് സ്‌നേഹം പങ്കിട്ട് പിറന്നാൾ ദിനത്തിൽ മലയാളികളുടെ മമ്മൂട്ടി


കൊച്ചി: പിറന്നാൾ ദിനത്തിൽ ആരാധകർക്കായി സ്‌നേഹച്ചിത്രം പങ്കിട്ട് മമ്മൂട്ടി. ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ ചിത്രം പങ്കിട്ടത്. കറുത്ത ലാൻഡ് ക്രൂസറിൽ ചാരി കടലാഴങ്ങളിലേക്ക് നോക്കി നിൽക്കുന്ന ചിത്രം പങ്കിട്ടാണ് താരം എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി പറഞ്ഞത്. ‘എല്ലാവർക്കും നിറയെ സ്‌നേഹവും നന്ദിയും, പിന്നെ സർവശക്തനും’ എന്നാണ് കുറിപ്പ്.

പിറന്നാൾ പുലർച്ചെ ചെന്നൈയിലെ വീട്ടിൽ നിന്ന് ഏറെ അകലെയല്ലാത്ത കടലോരത്ത് അകലങ്ങളിലേക്ക് നോക്കി നിൽക്കുകയായിരുന്നു മമ്മൂട്ടി. ഏഴ് മാസത്തിനു ശേഷം പങ്കുവച്ച പോസ്റ്റിനു താഴെ പിറന്നാൾ ആശംസാ പ്രവാഹമാണ്. മടങ്ങിവരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. രണ്ടാഴ്ച്ചയ്ക്കുള്ളിൽ മമ്മൂട്ടി അഭിനയിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave A Comment