ഒളിവിൽ നിന്ന് പുറത്തു വന്ന് രാഹുൽ മാങ്കൂട്ടം; വോട്ട് ചെയ്തത് പാലക്കാട്

  • Home-FINAL
  • Kerala
  • ഒളിവിൽ നിന്ന് പുറത്തു വന്ന് രാഹുൽ മാങ്കൂട്ടം; വോട്ട് ചെയ്തത് പാലക്കാട്

ഒളിവിൽ നിന്ന് പുറത്തു വന്ന് രാഹുൽ മാങ്കൂട്ടം; വോട്ട് ചെയ്തത് പാലക്കാട്


പാലക്കാട് :ബലാത്സംഗ കേസിൽ 15 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടെത്തി വോട്ട് ചെയ്തു. വൈകിട്ട് 4.50 ഓടെയാണ് കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ രാഹുൽ വോട്ട് ചെയ്യാനെത്തിയത്. എംഎൽഎയുടെ ഔദ്യോഗിക കാറിൽ പോളിങ് ബൂത്തിനു മുന്നിലെത്തി.
കേസ് കോടതിയുടെ മുൻപിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം പുറത്തുവരുമെന്നും കാറിൽ കയറിയ ശേഷം രാഹുൽ‌ പറഞ്ഞു. പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി പോളിങ് ബൂത്തിനു മുന്നിൽ രാഹുലിന് എതിരെ പ്രതിഷേധം നടന്നു. കൂകി വിളിയോടെയാണ് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്.

Leave A Comment