മറാഇ 2024: അപൂർവ്വയിനം മൃഗങ്ങളുടെയും കന്നുകാലികളുടെയും പ്രദർശനം നവംബർ 27 മുതൽ സംഘടിപ്പിക്കും

  • Home-FINAL
  • Business & Strategy
  • മറാഇ 2024: അപൂർവ്വയിനം മൃഗങ്ങളുടെയും കന്നുകാലികളുടെയും പ്രദർശനം നവംബർ 27 മുതൽ സംഘടിപ്പിക്കും

മറാഇ 2024: അപൂർവ്വയിനം മൃഗങ്ങളുടെയും കന്നുകാലികളുടെയും പ്രദർശനം നവംബർ 27 മുതൽ സംഘടിപ്പിക്കും


ബഹ്‌റൈന്‍റെ പ്രധാനപ്പെട്ട വാർഷിക ആഘോഷങ്ങളിലൊന്നായ മറാഇ 2024 അനിമൽ പ്രൊഡക്ഷൻ ഷോ നവംബർ27ന് ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റികാര്യ, കൃഷി മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക് അറിയിച്ചു. ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർത്യത്തിൽ നടക്കുന്ന 7-ാമത് മേള ഡിസംബർ 1 വരെയാണ് സംഘടിപ്പിക്കുക. ബഹ്‌റൈൻ ഇന്‍റർനാഷനൽ എൻഡ്യൂറൻസ് വില്ലേജിൽ നടക്കുന്ന ഈ മേളയിൽ അപൂർവ്വയിനം മൃഗങ്ങൾ, കന്നുകാലികൾ, കോഴികൾ തുടങ്ങിയവയുടെ പ്രദർശനം ഉണ്ടായിരിക്കും.രാജ്യത്തിൻ്റെ സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ഗവൺമെൻ്റ് നടപ്പിലാക്കുന്ന പദ്ധതികൾക്കും പരിപാടികൾക്കും ആനുപാതികമായി കന്നുകാലികളെ സംരക്ഷിക്കുന്നതിലും ഭക്ഷ്യസുരക്ഷ ഉറപ്പിക്കുന്നതിലും രാജ്യത്തിൻ്റെ താൽപ്പര്യം മറായി പ്രതിഫലിപ്പിക്കുന്നു. മുൻ പതിപ്പുകളുടെ വിജയം കണക്കിലെടുത്ത് ഈ വർഷത്തെ പ്രദർശനം അഞ്ച് ദിവസത്തേക്ക് നീട്ടിയതായും സംഘാടകർ അറിയിച്ചു

Leave A Comment