ആദിവാസി യുവാവിനെ മർദിച്ച സംഭവം; 2 പേർ അറസ്റ്റിൽ

  • Home-FINAL
  • Business & Strategy
  • ആദിവാസി യുവാവിനെ മർദിച്ച സംഭവം; 2 പേർ അറസ്റ്റിൽ

ആദിവാസി യുവാവിനെ മർദിച്ച സംഭവം; 2 പേർ അറസ്റ്റിൽ


അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയായ വിഷ്ണു, ഷോളയൂർ സ്വദേശി റെജിൽ എന്നിവരാണ് അഗളി പോലീസ് അറസ്റ്റ് ചെയ്തത്. അട്ടപ്പാടിയിൽ നിന്ന് തന്നെ പോലീസ് പ്രതികളെ പിടികൂടിയത്. പിക്കപ്പ് വാഹനത്തിൻ്റെ ചില്ല് തകർത്തു എന്നാരോപിച്ചാണ് അട്ടപ്പാടി ചിറ്റൂർ ഉന്നതിയിലെ ആദിവാസി യുവാവ് സിജുവിനെ (19) വിഷ്ണുവും റെജിലും ചേർന്ന് കെട്ടിയിട്ട് മർദിച്ചത്. പോലീസ് മർദനമേറ്റ സിജുവിൻ്റെ മൊഴിയെടുത്തു .വാഹനത്തിൻ്റെ ചില്ല് തകർത്തു എന്നാരോപിച്ചാണ് യുവാവിനെ കെട്ടിയിട്ടതെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. സിജു ബഹളം വെച്ചപ്പോൾ കെട്ടിയിടുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നും ഇവർ പോലീസ്നോട് പറഞ്ഞു.പിന്നീട് നാട്ടുകാരാണ് യുവാവിനെ മോചിപ്പിച്ച് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്.പ്രതികൾക്കെതിരെ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമമടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.അതേസമയം സിജുവിനെ മർദിച്ചവരുടെ പരാതിയിൽ വാഹനത്തിൻ്റെ ചില്ല് തകർത്തതിന് സിജുവിനെതിരെയും കേസെടുത്തിട്ടുണ്ട്.

Leave A Comment