സംസ്ഥാനത്ത് മഴ ; 9 നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്; തീരദേശവാസികൾക്ക് ജാ​ഗ്രാതാ നിർദേശം

  • Home-FINAL
  • Business & Strategy
  • സംസ്ഥാനത്ത് മഴ ; 9 നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്; തീരദേശവാസികൾക്ക് ജാ​ഗ്രാതാ നിർദേശം

സംസ്ഥാനത്ത് മഴ ; 9 നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്; തീരദേശവാസികൾക്ക് ജാ​ഗ്രാതാ നിർദേശം


സംസ്ഥാനത്തു മഴ തോരാതെ പെയ്യുന്നതു കാരണം നദികളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്. മീനച്ചിലാർ, അച്ചൻകോവിലാർ, മണിമലയാർ, കോരപ്പുഴ നദികളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നു. കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം.യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്ന് നിർദേശം നൽകി.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ച് റെഡ് അലർട്ടിൽ മാറ്റമില്ല. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് തുടരും. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാ,ട് മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

Leave A Comment