മർകസ് ബഹ്റൈൻ ചാപ്റ്റർ ഡയരക്ടറേറ്റ് പുന:സംഘടിപ്പിച്ചു. അഡ്വ:എം. സി.അബ്ദുൽ കരീം (പ്രസിഡണ്ട് ), അബ്ദു റഹീം സഖാഫി വരവൂർ (ജനറൽ സിക്രട്ടറി), അബ്ദുൽ ഹകീം സഖാഫി കിനാലൂർ ( ഫിനാൻസ് സിക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
വിവിധ ഡിപ്പാർട്ട് മെന്റ് ഭാരവാഹികളായി അബ്ദുറസാഖ് ഹാജി ഇടിയങ്ങര, ഷംസുദ്ദീൻ സഖാഫി കൊല്ലം (സപ്പോർട്ട് & സർവ്വീസ് ), കെ. പി. മുസ്ഥഫ ഹാജി, ശമീർ പന്നൂർ ( പി. ആർ. & മീഡിയ ), ജമാൽ വിട്ടൽ, അഷ്റഫ് മങ്കര ( എക്സലൻസി & ഇന്റർ സ്റ്റേറ്റ് ), മുഹമ്മദ് കുട്ടി ഹാജി , വി പി കെ മുഹമ്മദ് ( നോളജ് ),എന്നിവരെയും കാബിനറ്റ് അംഗങ്ങളായി കെ. സി. സൈനുദ്ധീൻ സഖാഫി, പി.എം. സുലൈമാൻ ഹാജി, അബൂബക്കർ ലത്വീഫി, അഷ്റഫ് സി എച്ച്, ഫൈസൽ ചെറുവണ്ണൂർ എന്നിവരെയും തെരെഞ്ഞെടുത്തു.
മർകസ് പി.ആർ. ഒ മർസൂഖ് സഅദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചാപ്റ്റർ ജനറൽ കൗൺസിൽ ഐ. സി. എഫ്. നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു.അബ്ദു റഹീം സഖാഫി, അബ്ദുറസാഖ് ഹാജി, ഷംസു മാമ്പ , ഫൈസൽ ചെറുവണ്ണൂർ എന്നിവർ വിവിധ സമിതി റിപ്പോർട്ടുകളും അബ്ദുൽ ഹകീം സഖാഫി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഉസ്മാൻ സഖാഫി തളിപ്പറമ്പ്, , റഫീക്ക് ലത്വീഫി വരവൂർ,, ശമീർ പന്നൂർ , പി.എം. സുലൈമാൻ ഹാജി എന്നിവർ ആശംസകൾ നേർന്നു. അബ്ദു റഹീം സഖാഫി സ്വാഗതവും ഷംസുദ്ധീൻ സഖാഫി നന്ദിയും പറഞ്ഞു.