ഗതാഗതക്കുരുക്കുകളിലും ഇടുങ്ങിയ പ്രദേശങ്ങളിലും അടിയന്തര സാഹചര്യത്തില്‍ വേഗത്തില്‍ എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെ മോട്ടോര്‍ സൈക്കിള്‍ ആംബുലൻസ് അവതരിപ്പിച്ച് ബഹ്റൈൻ.ദേശീയ ആംബുലൻസ് സെന്‍ററിന്‍റെ പ്രവർത്തനങ്ങളും സജ്ജീകരണങ്ങളും സന്ദർശിക്കാനെത്തിയ പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്റ് ജനറല്‍ താരിഖ് അല്‍ ഹസ്സൻ മോട്ടോർ സൈക്കിള്‍ ആംബുലൻസ് നോക്കിക്കാണുകയും വിലയിരുത്തുകയും ചെയ്തു.

