എം സി എം എ ഓണാഘോഷം സ്നേഹ നിലാവ് 24 കെഎംസിസി ഹാളിൽ വച്ചു നടന്നു

  • Home-FINAL
  • Business & Strategy
  • എം സി എം എ ഓണാഘോഷം സ്നേഹ നിലാവ് 24 കെഎംസിസി ഹാളിൽ വച്ചു നടന്നു

എം സി എം എ ഓണാഘോഷം സ്നേഹ നിലാവ് 24 കെഎംസിസി ഹാളിൽ വച്ചു നടന്നു


മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സ്നേഹ നിലാവ് 2024 മനാമ കെഎംസിസി ഹാളിൽ വിവിധ പരിപാടികളോടെ നടന്നു. വ്യത്യസ്തങ്ങളായ നിരവധി പരിപാടികൾ ആഘോഷത്തിന്റെ മാറ്റ് കൂട്ടി,വൻ ജന പങ്കാളിത്തം കൊണ്ട് വർണ്ണാഭമായ പരിപാടിയിൽ എം സി എം എ യുടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചവരെ ആദരിച്ചു.

ഇതിനോടകം ഒട്ടനവധി കാരുണ്യ പദ്ധതികൾ ചെയ്തു കൊണ്ട് മുന്നോട്ട് പോകുന്ന എം സി എം എ , നിർധനരായ മെമ്പർമാരെ ചേർത്തുപിടിക്കുന്നതിനു വേണ്ടി അർഹരെ കണ്ടെത്തി അവർക്ക് പ്രതിമസ പെൻഷൻ നൽകുന്ന പദ്ധതിയുടെ പ്രഖ്യാപനം ചാരിറ്റി കൺവീനർ അബ്ദുൽ നാസർ നിർവഹിച്ചു. ജനറൽ സെക്രട്ടറി അഷ്‌കർ പൂഴിത്തല ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്തു, പ്രസിഡന്റ് അസീസ് പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു, പ്രോഗാം കൺവീനർ അനീസ് ബാബു സ്വാഗതം പറഞ്ഞു, രക്ഷധികാരി ലത്തീഫ് മരക്കാട്ട്, മാർക്കറ്റിലെ മാറ്റ് സംഘടന നേതാക്കളായ സലാം മമ്പട്ട് മൂല,ബഷീർ തറയിൽ, ചന്ദ്രൻ വളയം, ജയപ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രഷറർ അബ്ദുൽ സമദ് പത്തനാപുരം നന്ദി പറഞ്ഞു .

Leave A Comment