മടവൂർ സി.എം സെന്റർ കോറൽ ജൂബിലി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • മടവൂർ സി.എം സെന്റർ കോറൽ ജൂബിലി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

മടവൂർ സി.എം സെന്റർ കോറൽ ജൂബിലി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.


മത ഭൗതിക സമന്വയ വിദ്യാഭ്യാസരംഗത്ത് മികച്ച മാതൃക തീർത്ത് സാമൂഹിക സേവന രംഗത്ത് മൂന്നരപ്പതിറ്റാണ്ട് പൂർത്തിയാക്കിയ മടവൂർ സി.എം. സെന്റർ കോറൽ ജൂബിലി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. സി.എം. സെന്റർ ബഹ്റൈൻ കമ്മിറ്റി മനാമ സുന്നി സെന്ററിൽ സംഘടിപ്പിച്ച സംഗമം കെ. സി.സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 11, 12, 13 തിയ്യതികളിലായാണ് മടവൂർ സി.എം സെന്റർ കോറൽ ജൂബിലി സമ്മേളനഭാഗമായി നടപ്പിലാക്കുന്ന പുതിയ പദ്ധതി പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും മടവൂർ ആണ്ട് നേർച്ചയും സംഗമത്തിന്റെ ഭാഗമായി നടന്നു. ഐ. സി.എഫ്. നാഷനൽ നേതാക്കളായ അബൂബക്കർ ലത്വീഫി,, എം.സി. അബ്ദുൾ കരീം., ഹക്കീം സഖാഫി കിനാലൂർ, ശിഹാബുദ്ധീൻ സിദ്ദീഖി എന്നിവർ നേതൃത്വം നൽകി.ഷമീർ പന്നൂർ സ്വാഗതവും അബ്ദുൽ സലാം പെരുവയൽ നന്ദിയും പറഞ്ഞു

Leave A Comment