പത്തനംതിട്ട ഏഴംകുളം തൊടുവക്കാട് ഈട്ടിവിളയിൽ ടെസ്സൺ തോമസ്(32) ആണ് മരിച്ചത്.
ഓൺലൈൻ ഷെയർ ട്രേഡ് നടത്തിയും ഓൺലൈൻ റമ്മി ഗെയും നടത്തിയും കടുത്ത സാമ്പത്തിക ബാധ്യത നേരിട്ട യുവാവ് വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. കിടപ്പുമുറിയിൽ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടത്. കോടികളുടെ ബാധ്യത ടെസ്സന് ഉണ്ടായിരുന്നു എന്നാണ് വിവരം.
ഡിസംബർ 28 ആയിരുന്നു വിവാഹം. സാമ്പത്തികമായി വളരെ അധികം മെച്ചപ്പെട്ട കുടുംബമായിരുന്നു ടെസ്സൊന്റേത്. ഓൺലൈൻ ഷെയർ മാർക്കറ്റ് ട്രേഡിന് ഇറങ്ങിയതോടെയാണ് കടക്കെണിയിൽ അകപ്പെട്ടത്. ചെറിയ ചെറിയ ബാധ്യതകൾ മറികടക്കാൻ കടം വാങ്ങി കോടികളുടെ കടത്തിൽ പെട്ടുപോവുകയായിരുന്നുവെന്നും പറയുന്നു.