മുൻ കേരള മുഖ്യമന്ത്രി അച്യുതാനന്ദൻ്റെ നിര്യാണത്തിൽ ബഹറൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചനം രേഖപ്പെടുത്തി

  • Home-FINAL
  • Business & Strategy
  • മുൻ കേരള മുഖ്യമന്ത്രി അച്യുതാനന്ദൻ്റെ നിര്യാണത്തിൽ ബഹറൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചനം രേഖപ്പെടുത്തി

മുൻ കേരള മുഖ്യമന്ത്രി അച്യുതാനന്ദൻ്റെ നിര്യാണത്തിൽ ബഹറൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചനം രേഖപ്പെടുത്തി


ഉറച്ച നിലപാടുകൾ കൊണ്ടും സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയും ജന ഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടിയ നേതാവായിരുന്നു ദീർഘകാലം ജന പ്രതിനിധിയും കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്ന വിഎസ് അച്യുതാനന്ദൻ എന്ന് ബി.എം.ഡി.എഫ് ഭാരവാഹികൾ അനുശോചന പത്രക്കുറിപ്പിൽ അറിയിച്ചു. ജീവിതത്തിൽ ഉടനീളം ആദർശ ധീരമായ നിലപാടുകൾ എടുത്തുകൊണ്ട് മാതൃകാപരമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ വി.എസ് എക്കാലത്തും സ്മരിക്കപ്പെടുമെന്നും ബഹറൈൻ മലപ്പുറം ഡിസ്ട്രിക് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കും കയ്യേറ്റങ്ങൾക്കുമൊക്കെ എതിരെ എന്നും അദ്ദേഹം സ്വീകരിച്ച നിലപാടുകൾ എന്നെന്നും മാതൃകാപരവും സ്മരണീയവുമാണെന്നും അനുശോചന സന്ദേശത്തിൽ ബി.എം.ഡി.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

Leave A Comment