അഖിലേന്ത്യ മെഡിക്കൽ കൗൺസലിങ്; രണ്ടാം റൗണ്ട് രജിസ്ട്രേഷൻ സെപ്റ്റംബർ മൂന്ന് മുതൽ

  • Home page
  • India
  • അഖിലേന്ത്യ മെഡിക്കൽ കൗൺസലിങ്; രണ്ടാം റൗണ്ട് രജിസ്ട്രേഷൻ സെപ്റ്റംബർ മൂന്ന് മുതൽ

അഖിലേന്ത്യ മെഡിക്കൽ കൗൺസലിങ്; രണ്ടാം റൗണ്ട് രജിസ്ട്രേഷൻ സെപ്റ്റംബർ മൂന്ന് മുതൽ


ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ കൗൺസലിങ്ങിന്റെ രണ്ടാം റൗണ്ട് രജിസ്ട്രേഷൻ സെപ്റ്റംബർ മൂന്നിന് ആരംഭിക്കും. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പുറത്തിറക്കിയ ഷെഡ്യൂൾ പ്രകാരം സെപ്റ്റംബർ എട്ട് വരെയാണ് രജിസ്ട്രേഷനും ഫീസ് അടക്കുന്നതിനുമുള്ള സമയം.
രണ്ടാംഘട്ട രജിസ്ട്രേഷൻ, ഫീസ് സെപ്റ്റംബർ മൂന്ന് മുതൽ എട്ട് വരെ നടക്കും.ചോയ്സ് ഫില്ലിങ് സെപ്റ്റംബർ മൂന്ന് മുതൽ ഒമ്പതുവരെയും സീറ്റ് അലോട്ട്മെന്റ് നടപടിക്രമം സെപ്റ്റംബർ ഒമ്പത്,പത്ത് തീയതികളിലും രണ്ടാംഘട്ട സീറ്റ് അലോട്ട്മെന്റ് സെപ്റ്റംബർ 11 നും നടക്കും.
കോളജിൽ റിപ്പോർട്ട് ചെയ്യൽ/ജോയിനിങ് സെപ്റ്റംബർ 12-18 വരെയാണ്.
ആദ്യ റൗണ്ടിൽ രജിസ്റ്റർ ചെയ്തു സീറ്റ് അലോട്മെന്റ് ലഭിക്കാത്തവരും രണ്ടാം റൗണ്ടിലേക്ക് അപ്ഗ്രഡേഷൻ നൽകിയവരും പുതിയതായി രജിസ്റ്റർ ചെയ്യേണ്ടതില്ല. പക്ഷേ, രണ്ടാം റൗണ്ടിൽ പുതിയ ചോയ്സുകൾ എല്ലാവരും നൽകണം.

രജിസ്ട്രേഷനോടൊപ്പം തന്നെ സെപ്റ്റംബർ മൂന്ന് മുതൽ ചോയ്സ് ഫില്ലിങ് ആരംഭിക്കും. വിദ്യാർഥികൾക്ക് താൽപര്യമുള്ള കോളജുകളും കോഴ്സുകളും മുൻഗണനാക്രമത്തിൽ നൽകാം. സീറ്റ് അലോട്ട്മെന്റ് നീറ്റ് യു.ജി റാങ്ക്, വിഭാഗം, ലഭ്യമായ സീറ്റുകൾ, വിദ്യാർഥി നൽകിയ മുൻഗണനകൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും. ചോയ്‌സ് ഫില്ലിങ്, ലോക്കിങ് വിൻഡോ സെപ്റ്റംബർ മൂന്ന് മുതൽ സെപ്റ്റംബർ ഒമ്പത് വരെ തുറന്നിരിക്കും.

ചോയ്സ് ഫില്ലിങ് പൂർത്തിയായതിന് ശേഷം സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ സീറ്റ് അലോട്ട്മെന്റ് നടപടികൾ നടക്കും. സെപ്റ്റംബർ 11ന് രണ്ടാംഘട്ട സീറ്റ് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിക്കും. സീറ്റ് ലഭിക്കുന്നവർ സെപ്റ്റംബർ 12 മുതൽ 18 വരെ അനുവദിച്ച കോളജിൽ റിപ്പോർട്ട് ചെയ്ത് പ്രവേശന നടപടികൾ പൂർത്തിയാക്കണം.
ഒന്നാംഘട്ടത്തിൽ സീറ്റ് ലഭിച്ചെങ്കിലും ഉയർന്ന മുൻഗണനയുള്ള കോളജിലേക്ക് അപ്ഗ്രേഡ് പ്രതീക്ഷിക്കുന്നവരും ബാധകമായ എം.സി.സി നിയമങ്ങൾ അനുസരിച്ച് രണ്ടാംഘട്ടത്തിൽ പങ്കെടുക്കാം.


മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഷെഡ്യൂൾ പ്രകാരം വിവിധ സംസ്ഥാനങ്ങൾ നടത്തേണ്ട രണ്ടാം റൗണ്ട് മെഡിക്കൽ അലോട്മെന്റും സെപ്റ്റംബർ 11നാണ്. ഏഴിന് രണ്ടാം റൗണ്ട് സംസ്ഥാന കൗൺസലിങ് ആരംഭിക്കും. സീറ്റ് ലഭിക്കുന്നവർ 12 മുതൽ 18 വരെ കോളജുകളിൽ പ്രവേശനം നേടണം.

Leave A Comment