താമരശേരിയിലെ ഒൻപതുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന് റിപ്പോർട്ട്

  • Home-FINAL
  • Kerala
  • താമരശേരിയിലെ ഒൻപതുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന് റിപ്പോർട്ട്

താമരശേരിയിലെ ഒൻപതുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന് റിപ്പോർട്ട്


കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഒൻപത് വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചല്ലെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇൻഫ്‌ളുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് മരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ. ശരിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് അച്ഛൻ സനൂപ് താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിരുന്നു. മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം അല്ലെന്നും ചികിത്സയിലെ പിഴവാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടുത്തിയതെന്നും കുറ്റപ്പെടുത്തിയാണ് സനൂപ് ഡോക്ടറായ വിപിനെ ആക്രമിച്ചത്. നേരത്തെ ഒൻപതുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണ് മരിച്ചതെന്നായിരുന്നു ജില്ലാ മെഡിക്കൽ ഓപീസർ റിപ്പോർട്ട് നൽകിയത്.

Leave A Comment