കൊച്ചിയിലെത്തുന്ന മെസിയെ കാണാൻ 50 ലക്ഷം ആളുകൾ എത്തിയേക്കും, വിവിഐപി പാക്കേജിന് ഒരു കോടി, ടിക്കറ്റ് വില 5000 മുതൽ

  • Home-FINAL
  • Kerala
  • കൊച്ചിയിലെത്തുന്ന മെസിയെ കാണാൻ 50 ലക്ഷം ആളുകൾ എത്തിയേക്കും, വിവിഐപി പാക്കേജിന് ഒരു കോടി, ടിക്കറ്റ് വില 5000 മുതൽ

കൊച്ചിയിലെത്തുന്ന മെസിയെ കാണാൻ 50 ലക്ഷം ആളുകൾ എത്തിയേക്കും, വിവിഐപി പാക്കേജിന് ഒരു കോടി, ടിക്കറ്റ് വില 5000 മുതൽ


കൊച്ചി: സൂപ്പർ താരം ലയണൽ മെസി നേതൃത്വം നൽകുന്ന അർജന്റീന ടീമിന്റെ കൊച്ചിയിലെ മത്സരത്തിന്റെ ടിക്കറ്റുകൾക്ക് 5000 രൂപ മുതൽ ഒരു കോടി വരെയെന്ന് റിപ്പോർട്ട്. മൂന്ന് പേരടങ്ങുന്ന വിവിഐപി പാക്കേജിനാണ് ഒരു കോടി രൂപ നൽകേണ്ടത്. വിവിഐപി ടിക്കറ്റുകൾ പരിമിത എണ്ണം മാത്രമാണ് വിതരണം ചെയ്യുകയെന്നാണ് സൂചന. അതേ സമയം ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ സ്പോൺസർമാർ പുറത്തുവിട്ടിട്ടില്ല. നവംബർ 10 മുതൽ 18 വരെയുള്ള തീയതികളിലാണ് മെസി അടങ്ങുന്ന അർജന്റീന ഫുട്ബോൾ ടീം കേരളത്തിനെത്തുന്നത്. മെസ്സി ടീമിന്റെ എതിരാളികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഒക്ടോബറിൽ അമേരിക്കയിലാണ് അർജന്റീന ടീം കളിക്കുന്നത്. മാസങ്ങൾ നീണ്ട വിവാദങ്ങൾക്കൊടുവിലാണ് മെസി കേരളത്തിലേക്കെത്തുന്ന കാര്യത്തിൽ ഔദ്യോഗിക തീരുമാനമായത്.

Leave A Comment