കൊച്ചി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും അർജൻറീന ടീമിന്റെയും കേരള സന്ദർശനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി അവലോകന യോഗം നടത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ഈ മാസം അവസാനത്തോടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കാൻ കഴിയും. കാണികളുടെ എണ്ണത്തിൽ വിദഗ്ധസമിതിയുടെ നിർദ്ദേശപ്രകാരം അന്തിമ തീരുമാനം എടുക്കും. 50000 കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യും. ഗതാഗത നിയന്ത്രണം ഉണ്ടാകും. ഫാൻ പാർക്കുകൾ ക്രമീകരിക്കും. കൂടുതൽ സിസിടിവികളും ഡ്രോണുകളും സുരക്ഷയ്ക്കായി ഒരുക്കുമെന്നും പുട്ട വിമലാദിത്യ പറഞ്ഞു.

