മദ്റസ വിദ്യാർത്ഥികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും അവരെ മികച്ച കഴിവുള്ളവരാക്കി വളർത്തിയെടുക്കുന്നതിനുമായി വർഷങ്ങളായി മജ്മഉ തഅലീമിൽ ഖുർആൻ മദ്റസ ഇസാടൗൺ നടത്തി വരുന്ന മദ്റസ ഫെസ്റ്റ് 2025 ഈ മാസം 31 ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ സെഗയയിൽ ഉള്ള ബി എം സി ഹാളിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. വിവിധ ഭാഷാ പ്രസംഗങ്ങൾ, സിംഗിൾ ഗ്രൂപ്പ് ഗാനങ്ങൾ, കഥ പറയൽ, ദഫ്, സ്കൗട്ട്, ഫ്ളവർ ഷോ തുടങ്ങി വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികൾ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മൽസരിക്കും. മത്സര വിജയികൾക്കും 2024 അധ്യായന വർഷ പൊതു പരീക്ഷയിൽ 5ആം തരത്തിൽ ബഹ്റൈനിൽ തന്നെ ഏറ്റവും കൂടുതൽ മാർക്ക് നേടി വിജയിച്ച നിദ ശറഫ്, ഫൈഹ ഫാത്വിമ എന്നിവർക്ക് പുറമെ മുഴുവൻ ക്ളാസുകളിലെയും ടോപ് സ്കോറേഴ്സിനെയും പ്രത്യേകം ആദരിക്കും.പരിപാടിയുടെ വിജത്തിന്നായി ഫിറോസ് ഖാൻ ചെയർമാൻ, റാശിദ് ഫാളിലി വൈസ് ചെയര്മാൻ, ബഷീർ അസ്ലമി കൺവീനർ, ഷെനിൽ ജോ: കൺവീനർ, അബ്ദുൽ സലീം തയ്യിൽ ഫൈനാൻസ് സെക്രട്ടറിയുമായി 33 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി. ഉസ്മാൻ സഖാഫി ആലക്കോട്, അബ്ബാസ് മണ്ണാർക്കാട്, നവാസ് ഫൈസി, ബഷീർ ആവള, അബ്ദുൽ ഫത്താഹ് തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി.

