അൽബയിൽ ഉള്ള ഗ്രിൽടെക് മെറ്റൽ പ്രൊഡക്ട് കമ്പനി കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി സന്ദർശിച്ചു. കമ്പനി ഡയറക്ടർമാരായ ബിജു ജോണും സൗമ്യ ബിജുവും മറ്റ് സ്റ്റാഫ് അംഗങ്ങളും ചേർന്ന് ഹൃദ്യമായ സ്വീകരണമൊരുക്കി. തുടർന്ന് കമ്പനി നടന്ന് കാണുകയും പ്രവർത്തങ്ങളെപ്പറ്റി ചോദിച്ചറിയുകയും തൊഴിലാളികളുമായി സംവദിക്കാനും സമയം കണ്ടെത്തി. ആദ്യമായി ഒരു മന്ത്രിയെ നേരിട്ട് കാണാനും സംസാരിക്കാനും കഴിഞ്ഞതിലുള്ള സന്തോഷം തൊഴിലാളികളും കമ്പനി സന്ദർശിച്ചതിലുള്ള നന്ദി ഡയറക്ടർമാരും അറിയിച്ചു.ബഹ്റൈൻ നവകേരള കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു, പ്രസിഡന്റ് എൻ. കെ ജയൻ, സെക്രട്ടറി എ. കെ സുഹൈൽ, ലോക കേരള സഭാ അംഗം ഷാജി മൂതല എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

