നാളെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം.

  • Home-FINAL
  • Business & Strategy
  • നാളെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം.

നാളെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം.


നാളെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം. 1869 ഒക്ടോബര്‍ 2-നാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയുടെ ജനനം. കരംചന്ദ് ഗാന്ധിയുടെയും പുത്‌ലീ ഭായിയുടെയും പുത്രനായി ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ച എംകെ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവാമായി മാറിയത് സമാനതകളില്ലാത്ത സഹനത്തിന്റേയും അഹിംസയുടേയും സമരമാര്‍ഗങ്ങളിലൂടെയാണ്.ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ മുന്നണി പോരാളിയായിരുന്നു ഗാന്ധി. ലോകത്തിന് മുന്നില്‍ അഹിംസയുടേയും സത്യാഗ്രഹത്തിന്റേയും പുതിയ പാത തുറന്നുകൊടുത്തയാളായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ഗാന്ധി ജയന്തി ദിനത്തില്‍ അന്താരാഷ്ട്ര അഹിംസാ ദിനമായും ലോകം ആചരിക്കുന്നു. 1915 ല്‍ ആണ് ഗാന്ധി ഇന്ത്യയിലെത്തി സ്വാതന്ത്ര്യ സമരത്തില്‍ സജീവമാകുന്നത്.1917 ഏപ്രില്‍ 16-ന് ചമ്പാരന്‍ ജില്ലയില്‍ തോട്ടം തൊഴിലാളികളെ ബ്രിട്ടീഷ് കരാര്‍ വ്യവസ്ഥയനുസരിച്ചുള്ള അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടി സമരം നടത്തി. ഈ സമരത്തെ തുടര്‍ന്ന് ഗാന്ധിജി ആദ്യമായി അറസ്റ്റ് വരിക്കുന്നത്. വൈകാതെ സ്വാതന്ത്ര്യസമരത്തിന്റെ നേതൃനിരയിലേക്കും ഗാന്ധിജി എത്തി. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരം, ഉപ്പുസത്യാഗ്രഹം, നിസ്സഹകരണ പ്രസ്ഥാനം എന്നിവ ഗാന്ധിജി നേതൃത്വം നല്‍കിയ സമരങ്ങളായിരുന്നു.ഗാന്ധി ജയന്തി ദിനം രാജ്യം വിപുലമായാണ് ആഘോഷിക്കുന്നത്. ഇന്ന് തന്നെ പരിസരം ശുചിയാക്കുന്ന പ്രവൃത്തികള്‍ രാജ്യത്തുടനീളം നടന്നു. നാളെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടക്കമുള്ളവര്‍ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് എത്തി പുഷ്പാര്‍ച്ചന നടത്തും. സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗമായും വിപുലമായ ആഘോഷങ്ങള്‍ നടക്കും.

Leave A Comment