എംഐഎം ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.സാമൂഹ്യ സാമുദായിക രംഗങ്ങളിൽ 25 വർഷങ്ങളിൽ അധികമായി പ്രവർത്തന നിരതനായിരിക്കുന്ന പി ഇമ്പിച്ചി മമ്മു വെള്ളിയൂർ മുഖ്യാതിഥിയായി. കുഞ്ഞമ്മദ് കുട്ടോത്ത്, ബഷീർ എന്നിവരും ഇഫ്താർ മീറ്റിൽ അതിഥികളായി പങ്കെടുത്തു.കപ്പാളം റസ്റ്റോറന്റിൽ സജ്ജീകരിച്ച ഇഫ്താർ മീറ്റിൽ എസിഎ.ബക്കർ അതിഥികളെ പരിചയപ്പെടുത്തി.സെൻട്രൽ കമ്മിറ്റി ട്രഷറർ നാസർ കൊയിലോത്ത് അധ്യക്ഷത വഹിച്ചു.അസീസ് മൂലാട്, നവാസ് ഇ.സി, കുഞ്ഞമ്മദ് കുട്ടോത്ത്, ബഷീർ എന്നിവർ ആശംസകൾ നേർന്നു.അഷ്റഫ് അയനിക്കൽ, ഫിറോസ് ആപ്പറ്റ എന്നിവർ അതിഥികൾക്ക് മൊമെന്റോ നല്കി.സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ മജീദ് മൂലാട് നന്ദി പറഞ്ഞു.നജീബ് എം ടി, നദീർ എംടി, ബഷീർ ആപ്പറ്റ,ബക്കർ പി.സി,ഉമ്മർ, സിദ്ദീഖ് ആശാരിക്കൽ, റഫീക്ക് കായക്കീൽ സാജിത ബക്കർ, കുത്സു ഫിറോസ്,ഷബ് ല നദീർ,ഷിയാന റഫീഖ്,നസ്റിൻ ആമിർ,സാക്കിയ ബഷീർ എന്നിവർ നിയന്ത്രിച്ചു.

