ബഹ്റൈൻ മീഡിയ സിറ്റിയുടെ നേതൃത്വത്തിൽ ബഹ്റൈനിൽ ആദ്യമായി, മിമിക്രി ആൻഡ് മോണോ ആക്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. കൊച്ചിൻ കലാഭവൻ സെക്രട്ടറിയും പ്രശസ്ത മിമിക്രി താരവുമായ കെ എസ് പ്രസാദ് ആണ് ബിഎംസി ഓഡിറ്റോറിയത്തിൽ നടന്ന വർക്ക് ഷോപ്പിന് നേതൃത്വം നൽകിയത്. മിമിക്രി എന്ന കല അവതരിപ്പിക്കുന്നവർക്കും , കലയെ സ്നേഹിക്കുന്നവർക്കും , മിമിക്രി രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്രദമാകുന്ന രീതിയിലായിരുന്നു കെ എസ് പ്രസാദിന്റെ ക്ലാസുകൾ.

പരിപാടിയിൽ 30ലധികം വരുന്ന കലാകാരന്മാർ തങ്ങളുടെ കോമഡി സ്കിറ്റുകൾ വേദിയിൽ അവതരിപ്പിക്കുകയും, കെ എസ് പ്രസാദ് സകിറ്റുകൾ വീക്ഷിച്ചതിനു ശേഷം തൻറെ അഭിപ്രായങ്ങൾ പറയുകയും, പോരായ്മകൾ ചൂണ്ടിക്കാട്ടുകയും , എങ്ങനെ ഒരു സ്കിറ്റ് അവതരിപ്പിച്ച് ആരാധകരെ കയ്യിലെടുക്കാം കാണികളെ ചിരിപ്പിക്കാം തുടങ്ങിയവയ്ക്കുള്ള ടിപ്പുകൾ നൽകുകയും ചെയ്തു.

വർക്ക്ഷോപ്പ് വളരെ ഉപകാരപ്രദമായിരുന്നുവെന്ന് പങ്കെടുത്ത ഓരോരുത്തരും അഭിപ്രായപ്പെട്ടു. രണ്ടുമാസത്തിനുശേഷം വിപുലമായ രീതിയിൽ വീണ്ടും മിമിക്രി ആൻഡ് വർക്ക്ഷോപ്പ് സംഘടിപ്പിക്കും എന്നും ബഹറിൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായി ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു . മിമിക്രി വർക്ക്ഷോപ്പ് കോർഡിനേറ്റർ രാജേഷ് പെരുങ്ങുഴി,ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് , മിമിക്രി കലാകാരാനും ആർ ജെ യുമായ ഷിബു മലയിൽ,സമൂഹ്യ പ്രവർത്തകരായ ,അൻവർ നിലമ്പൂർ,തോമസ് ഫിലിപ്പ്,മൻഷീർ,മുബീന മൻഷീർ,മണിക്കുട്ടൻ,ബെറ്റ്സീന ടീച്ചർ, എന്നിവരും വർക്ക് ഷോപ്പിൽ സന്നിഹിതരായി.

